Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഖിയെ കുഴിച്ചു മൂടിയത് നഗ്നയാക്കി ഉപ്പുവിതറി ശേഷം, പുരയിടം മുഴുവൻ കിളിച്ച് കമുങ്ങ് നട്ടു; ഞെട്ടിച്ച് അമ്പൂർ കൊലപാതകം

കഴി‌ഞ്ഞ മാസം ഇരുപത്തിയൊന്നാം തീയതിയാണ് പൂവാർ സ്വദേശിയായ രാഖിയെ കാണാതായത്.

Amboori murder
, വ്യാഴം, 25 ജൂലൈ 2019 (08:24 IST)
പൂവാറിൽ നിന്ന് കാണാതായ യുവതിയെ അമ്പുരിയിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് വഴിതിരിച്ചു വിടാൻ ആസൂത്രണ ശ്രമം. അഴുകിയ നിലയിലാണ് പൂവാർ സ്വദേശി രാഖി(30)യുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. യുവതിയുടെ സുഹൃത്തായ സൈനികനായുള്ള അന്വേഷണം തുടരുകയാണ്.

അമ്പൂരി തട്ടാൻമുക്കിൽ അഖിലിന്റെ  നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ഒരു മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ജീർണിച്ച നിലയിലാണ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഡൽഹിയിൽ സൈനികനായ അമ്പൂരി തട്ടാൻമുക്കിൽ അഖിൽ(27) കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കൾ പൊലീസിനു മൊഴിനൽകി. അഖിലും കൂട്ടാളികളും ചേർന്നാണ് രാഖിയെ കൊലപ്പെടുത്തിയത്. പ്രതികളിലൊരാളായ ആദര്‍ശ് പിടിയിലായെങ്കിലും മുഖ്യപ്രതിയായ  സൈനികനുവേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
 
അഖിൽ കൊലപാതകത്തിനു ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചതായാണ് വിവരം. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അഖിലും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരൻ രാഹുലും ഒളിവിലാണ്.
 
കഴി‌ഞ്ഞ മാസം ഇരുപത്തിയൊന്നാം തീയതിയാണ് പൂവാർ സ്വദേശിയായ രാഖിയെ കാണാതായത്. എറണാകുളത്ത് കോൾസെന്റർ ജീവനക്കാരിയായ രാഖി ജോലിസ്ഥലത്തേക്ക് പോകുന്നു എന്ന് അറിയിച്ച് വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. രാഖിയുടെ ഫോണ്‍ കോൾ വിവരങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് സുഹൃത്തായ സൈനികൻ അഖിലിലേക്ക് പൊലീസ് എത്തിയത്.
 
തുടർന്ന് അഖിലിന്‍റെ വീടും പരിസരവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.  അഖിലിന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്തതതോടെയാണ് സംഭവത്തിന്‍റെ ചുരുൾ അഴിഞ്ഞത് . ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഖിലിന്‍റെ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തി.
 
മിസ്ഡ് കോളിലൂടെയാ‌‌ണ് ഇവർ പരിചയപ്പെട്ടത്. അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞ് രാഖി, ആ പെൺകുട്ടിയെ നേരിൽകണ്ട് വിവാഹത്തിൽനിന്നു പിൻമാറണമെന്ന് അഭ്യർഥിച്ചിരുന്നു. യുവതി പ്രണയത്തിൽ നിന്നു പിന്മാറാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു കരുതുന്നു.
 
രാഖി ജൂൺ 21നാണ് വീട്ടിൽനിന്നു പോയത്. നെയ്യാറ്റിൻകരയിൽ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്പൂരിയിലേക്കു പോകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഇരുവരും എത്തുമ്പോൾ അഖിലിന്റെ ജ്യേഷ്ഠനും അവിടെ ഉണ്ടായിരുന്നുവെന്നു കരുതുന്നു.
 
കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താൻ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികൾ അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭയമുണ്ട്, എങ്കിലും ഹൊറര്‍ സിനിമകള്‍ക്ക് നമ്മള്‍ ടിക്കറ്റെടുക്കാന്‍ കാരണമെന്ത്?