ഗുര്‍മീതിനെ ശിക്ഷിച്ച ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം

ഗുര്‍മീതിനെ ശിക്ഷിച്ച ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമമോ?

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (09:22 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിനെ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ച ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ പദ്ധതി ഉണ്ടായിരുന്നതായി വിവരം. കോടതി കുറ്റക്കാരനെന്ന് വിധിച്ച ദിവസം ഗുര്‍മീതിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ ആള്‍ദൈവത്തിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനോട് അനുമതി തേടിയിരുന്നെന്ന് ദ ട്രിബ്യൂണ്‍ ഇന്ത്യയാണ് വ്യക്തമാക്കിയത്.
 
കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ചയുടന്‍ തന്നെ പ്രദേശത്ത് സംഘര്‍ഷം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ കോടതിവളപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുര്‍മീത് പദ്ധതിയിട്ടിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജിയെ കൊല്ലാന്‍ നീക്കമുണ്ടായിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന്‍ കോടതി പരിസരത്ത് സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments