Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് പണം തട്ടി, അതുല്‍ ഗുണ്ടാ സംഘത്തിലെ കണ്ണി? - യുവ നടനെ പറ്റി ഞെട്ടിക്കുന്ന വിവരങ്ങള്‍

എം80 മൂസയിലെ അതുല്‍ അറസ്റ്റില്‍

എം80 മൂസ
, തിങ്കള്‍, 24 ജൂലൈ 2017 (08:31 IST)
ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി മുഖ്യ കഥാപാത്രമാകുന്ന എം80 മൂസ എന്ന സീരിയലിലീടെ ശ്രദ്ദേയനായ താരമാണ് അതുല്‍. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും പണം തട്ടുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ അതുലിനെ കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. അതുല്‍ ഗുണ്ടാ സംഘത്തിലെ കണ്ണിയാണെന്നാണ് പോലീസ് പറയുന്നത്. 
 
സഹപാഠിയെ തലക്കടിച്ച് പണം തട്ടിയെന്നതാണ് അതുലിനെതിരെയുള്ള കേസ്. ഇയാള്‍ക്കെതിരേ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ മറ്റൊരു വിദ്യാര്‍ഥിയെ ആക്രമിച്ച കേസിലും പ്രതിയാണ് അതുലെന്ന് പൊലീസ് പറയുന്നു.
 
കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുൽ ശ്രീവയെന്ന് പൊലീസ് വ്യക്തമാക്കി. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും പണം നൽകാൻ വിസമ്മതിക്കുന്നവരെ മർദ്ദിക്കുകയുമാണ് ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു.
 
കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് പോലീസ് പറയുന്നു. വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഈ സംഘത്തിന്റെ പരിപാടി. പണം നല്‍കാത്തവരെ മര്‍ദ്ദിച്ച സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടത്രെ.
 
അടുത്തിടെ ഇറങ്ങിയ ചില സിനിമകളിലും അതുല്‍ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഗുരുവായൂരപ്പൻ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്ന അതുലിനെ നേരത്തെ തന്നെ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു. കോടതിയിൽ ഹാജരാക്കിയ അതുലിനെ റിമാൻഡ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയുടെ കൂടെ കിടന്നുറങ്ങിയ കുഞ്ഞുമോനെ ലോക്കപ്പിലിട്ട് തല്ലിക്കൊന്നപ്പോള്‍ ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നു - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്