വിപിന്‍ കൊല്ലപ്പെട്ട സംഭവം : കസ്റ്റഡിയിലുള്ള മൂന്ന് പേരും സിപിഐഎം പ്രവര്‍ത്തകരാണെന്ന് സൂചന
വിപിന്‍ വധക്കേസ് : കസ്റ്റഡിയിലുള്ളവര്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് സൂചന
ഫൈസല്‍ വധക്കേസിലെ പ്രതിയായ വിപിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരും സിപിഐഎം പ്രവര്‍ത്തകരെന്ന് സൂചന. എന്നാല്‍ ഈ വിഷയത്തില്‍ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
ഫൈസലിനെ വെട്ടിയതിന് പിന്നാലെ മൂന്ന് പേര്‍ ഓടി മറയുന്നത് കണ്ടെന്ന ദൃക്‌സാക്ഷിമൊഴികളുണ്ടായിരുന്നു. അവരെ തന്നെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇവരെ പൊലീസ് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്.
സംഭവമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയാണ് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ല പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു. ഈ കേസിലെ രണ്ടാം പ്രതിയായ വിപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരൂരിലെ പുളിഞ്ചോട്ടില്‍ വെട്ടേറ്റു ഗുരുതരമായ നിലയിലാണ് വിപിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിപിന്റെ കൊലപാതകത്തെ തുടര്‍ന്നു ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.