Webdunia - Bharat's app for daily news and videos

Install App

വിപിന്‍ കൊല്ലപ്പെട്ട സംഭവം : കസ്റ്റഡിയിലുള്ള മൂന്ന് പേരും സിപിഐഎം പ്രവര്‍ത്തകരാണെന്ന് സൂചന

വിപിന്‍ വധക്കേസ് : കസ്റ്റഡിയിലുള്ളവര്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് സൂചന

Webdunia
വെള്ളി, 25 ഓഗസ്റ്റ് 2017 (10:48 IST)
ഫൈസല്‍ വധക്കേസിലെ പ്രതിയായ വിപിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരും സിപിഐഎം പ്രവര്‍ത്തകരെന്ന് സൂചന. എന്നാല്‍ ഈ വിഷയത്തില്‍ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. 
 
ഫൈസലിനെ വെട്ടിയതിന് പിന്നാലെ മൂന്ന് പേര്‍ ഓടി മറയുന്നത് കണ്ടെന്ന ദൃക്‌സാക്ഷിമൊഴികളുണ്ടായിരുന്നു. അവരെ തന്നെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇവരെ പൊലീസ് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്.
 
സംഭവമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയാണ് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ല പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
 
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു. ഈ കേസിലെ രണ്ടാം പ്രതിയായ വിപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരൂരിലെ പുളിഞ്ചോട്ടില്‍ വെട്ടേറ്റു ഗുരുതരമായ നിലയിലാണ് വിപിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  വിപിന്റെ കൊലപാതകത്തെ തുടര്‍ന്നു ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. 

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുന്നു, വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൺ

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത

അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസും ഒരുമിച്ച് ബാധിച്ച 17കാരന് ജീവന്‍ തിരിച്ചു നൽകി മെഡിക്കല്‍ കോളേജ്

ട്രംപ് ചെയ്യുന്നത് മണ്ടത്തരം, ഇന്ത്യൻ പിന്തുണയില്ലാതെ ചൈനീസ് സ്വാധീനം നേരിടാൻ യുഎസിനാകില്ല

സപ്ലൈകോയില്‍ ഉത്രാടദിന വിലക്കുറവ്

അടുത്ത ലേഖനം
Show comments