Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹ വസ്ത്രം എടുക്കാൻ പോയ യുവതി കാമുകനോടൊപ്പം മുങ്ങാൻ ശ്രമിച്ചു; ബൈക്കില്‍ നിന്നും വീണതോടെ ഒളിച്ചോട്ടം പാളി

വിവാഹ വസ്ത്രങ്ങല്‍ എടുക്കാനായി വ്യാപാരശാലയിൽ എത്തിയശേഷം ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് കാമുകനുമൊത്ത് മുങ്ങാൻ യുവതിയുടെ ശ്രമം

ചങ്ങനാശേരി
ചങ്ങനാശേരി , വെള്ളി, 24 ജൂണ്‍ 2016 (14:45 IST)
വിവാഹ വസ്ത്രങ്ങല്‍ എടുക്കാനായി വ്യാപാരശാലയിൽ എത്തിയശേഷം ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് കാമുകനുമൊത്ത് മുങ്ങാൻ യുവതിയുടെ ശ്രമം. ഇന്നലെ രാവിലെ ചങ്ങനാശേരി സെൻട്രൽ ജംക്‌ഷനിനാണ് സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള രംഗങ്ങള്‍ അരങ്ങേറിയത്. 
 
അടുത്തമാസമാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹ വസ്ത്രങ്ങള്‍ എടുക്കാനാണ് അമ്മയോടും മറ്റു ബന്ധുക്കളോടുമൊപ്പം നഗരത്തിലെ തിരക്കേറിയ വസ്ത്രവ്യാപാരശാലയില്‍ യുവതി എത്തിയത്. മുമ്പ് പറഞ്ഞുറപ്പിച്ച പ്രകാരം അല്പസമയത്തിനുശേഷം കാമുകന്‍ ബൈക്കില്‍ വ്യാപാരശാലയ്ക്കു മുന്നിലെത്തുകയും പെട്ടെന്നുതന്നെ ഇരുവരും ബൈക്കിൽ പോകുകയുമായിരുന്നു.
 
എന്നാല്‍ ബൈക്കില്‍ പോകുന്നതിനിടയില്‍ ജംക്‌ഷനു തൊട്ടടുത്തുവച്ച് ചുരിദാറിന്റെ ഷാൾ ബൈക്കിന്റെ ടയറിൽ കുരുങ്ങിയതിനെ തുടര്‍ന്ന് യുവതി നിലത്തുവീഴുകയായിരുന്നു. ജംക്‌ഷൻ കഴിഞ്ഞ ശേഷമാണു യുവതി വീണ വിവരം കാമുകനറിഞ്ഞത്. ആ വെപ്രാളത്തിനിടയിൽ ബൈക്ക് മറിഞ്ഞ് ഇയാളും നിലത്തുവീണു. തുടര്‍ന്ന് കാമുകന്‍ അവിടെനിന്നും എഴുന്നേറ്റ് യുവതിയുടെ അടുത്തേക്ക് ഓടിയെത്തിയപ്പോൾ മാല മോഷ്ടിച്ചോടിയതാണെന്നു കരുതി നാട്ടുകാരിൽ ചിലരും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പൊലീസുകാരും യുവാവിനെ കൈകാര്യം ചെയ്തു.
 
അല്പസമയത്തിനു ശേഷം യുവതിയുടെ അമ്മയും ബന്ധുക്കളും ഇവരുടെ അടുത്തേക്ക് ഓടിയെത്തിയപ്പോഴാണു പലർക്കും സംഗതി മനസിലായത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. രണ്ടു കൂട്ടരുടെയും ബന്ധുക്കളെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി പ്രശ്നം പറഞ്ഞവസാനിപ്പിച്ച് വൈകുന്നേരത്തോടെ അവരവരുടെ വീടുകളിലേക്കു പറഞ്ഞയച്ചു. കറുകച്ചാൽ‌ ചമ്പക്കര സ്വദേശിനിയായിരുന്നു കഥയിലെ നായിക. നായകനാവട്ടെ സൗത്ത് പാമ്പാടി കുറ്റിക്കൽ സ്വദേശിയും. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പീഡനത്തിനിരയായത് 6293 സ്ത്രീകൾ, കൂടുതൽ തിരുവനന്തപുരത്ത്