വീട്ടമ്മയെ പോലീസുകാർ പീഡിപ്പിച്ചു ; മുഖ്യമന്ത്രിക്ക് പരാതി
വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതി; അന്വേഷണം തുടങ്ങി
പോലീസുകാർ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി. അയൽവാസിയായ പെൺകുട്ടിയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർ വീട്ടമ്മയെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഐ ജി മനോജ് എബ്രഹാം അന്വേഷണം പ്രഖ്യാപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ ഐ ജിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം യുവതിയിൽനിന്ന് മൊഴി രേഖപ്പെടുത്തി. പൊഴിയൂർ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
കുറ്റാരോപിതരായ പൊലീസുകാർ യുവതിയുടെ വീടിന്റെ പരിധിയിെല സ്റ്റേഷനിൽ ജോലി ചെയ്യുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇവരെ ജില്ലക്ക് പുറത്തേക്ക് മാറ്റണമെന്ന് യുവതിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഏപ്രിൽ 28നാണ് സംഭവം.