Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ടെലിവിഷന്‍ സീരിയലുകള്‍ക്ക് നിയന്ത്രണം; സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കത്ത് നല്‍കി

സംസ്ഥാനത്തെ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു

തിരുവനന്തപുരം
തിരുവനന്തപുരം , ശനി, 25 ജൂണ്‍ 2016 (10:24 IST)
സംസ്ഥാനത്തെ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനുവേണ്ടി സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ പുതിയ സംവിധാനം അനുവദിക്കണമെന്ന ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
 
സീരിയലുകളിലെ പ്രമേയങ്ങള്‍ വളരെ അപകടം നിറഞ്ഞതാണെന്നും പഴയ പൈങ്കിളി സാഹിത്യത്തിന്റെ ഒന്നുകൂടി കടന്ന രൂപമാണ് ഇത്തരം സീരിയലുകളെന്നും ഹൈക്കോടതി ജസ്റ്റിസ് ബി കമാല്‍ പാഷ പറഞ്ഞിരുന്നു. കൂടാതെ  ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സീരിയലുകള്‍ സെന്‍സര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും സീരിയലുകളിലെ ഉള്ളടക്കത്തെ സംബന്ധിച്ച് വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഇതിനാലാണ് സര്‍ക്കാറിന്റെ ഇത്തരമൊരു നീക്കം.
 
സീരിയലുകളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ നിലവില്‍ സര്‍ക്കാരിന് അധികാരമില്ല. പല സീരിയലുകളും കുട്ടികളേയും യുവാക്കളേയും വഴി തെറ്റിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ പലപ്പോഴായി പല ഭാഗത്തുനിന്നും ഉയര്‍ന്നു വരുന്നുണ്ട്. ഇതിനാലാണ് സീരിയലുകളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ഉള്ളതുപോലെ സീരിയലുകള്‍ക്കും വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമീറുലിനെ മൂന്നുപേർ കൂടി തിരിച്ചറിഞ്ഞു, ജിഷയുടെ ശരീരത്തിൽ ഏൽപ്പിച്ച മുറിവുകളുടെ കാര്യത്തിലും മൊഴികൾ മാറ്റി പറഞ്ഞ് പ്രതി