Select Your Language

Notifications

webdunia
webdunia
webdunia
webdunia

സദാചാര സംഘത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം: നാല് പേര്‍ അറസ്റ്റില്‍

മങ്കടയില്‍ നാട്ടുകാരായ സദാചാര ഗുണ്ടാ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്

സദാചാര സംഘത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം: നാല് പേര്‍ അറസ്റ്റില്‍
മലപ്പുറം , ചൊവ്വ, 28 ജൂണ്‍ 2016 (12:15 IST)
മങ്കടയില്‍ നാട്ടുകാരായ സദാചാര ഗുണ്ടാ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയാണ് അതിദാരുണമായ ഈ സംഭവം നടന്നത്. മങ്കട കൂട്ടില്‍ കുന്നശ്ശേരി നസീര്‍ (40) ആണ് മരിച്ചത്. 
 
ഇന്നലെ രാത്രി സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഒരു വീടിന് സമീപം വച്ച് നാട്ടുകാരില്‍ ചിലര്‍ നസീറിനെ തടഞ്ഞിരുന്നു. തുടര്‍ന്ന് നസീറും സംഘവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവികയും ഇതേ തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്നവര്‍ നസീറിനെ ആക്രമിക്കുകയുമായിരുന്നു.
 
മര്‍ദ്ദനത്തെ തുടര്‍ന്ന് നസീര്‍ ബോധരഹിതനായി വീണു. ഇയാളെ അവിടെ തന്നെ ഉപേക്ഷിച്ച് അക്രമിസംഘം രക്ഷ്പ്പെടുകയാ‍യിരുന്നു. പൊലീസ് എത്തിയ ശേഷമാണ് നസീറിനെ പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
മര്‍ദ്ദനത്തില്‍ തലയ്ക്ക് മാരകമായി പരിക്കേറ്റ നസീര്‍ ഇന്ന് രാവിലെയോടെ മരണപ്പെട്ടത്. നസീറിന്റെ മൃതദേഹം  പെരിന്തല്‍മണ്ണ താലൂക്കാസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 
 
അതേസമയം, നസീര്‍ ഒരു സി പി എം പ്രവര്‍ത്തകനാണെന്നും മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനിക്കും ജീവിക്കണം' പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും രക്താര്‍ബുദ ബാധിതനായ 11കാരന്റെ കത്ത്