Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്തോഷിന് രക്ഷപ്പെടാന്‍ സൌകര്യമൊരുക്കിയെന്ന്

സന്തോഷിന് രക്ഷപ്പെടാന്‍ സൌകര്യമൊരുക്കിയെന്ന്
, തിങ്കള്‍, 12 മെയ് 2008 (17:09 IST)
ശാന്തിതീരം ആശ്രമം ഉടമ സന്തോഷ് മാധവന് രക്ഷപ്പെടാനുള്ള എല്ലാ സൌകര്യവും ചെയ്ത് കൊടുത്തത് ആഭ്യന്തരവകുപ്പാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്തോഷ് മാധവന് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും ഒരുക്കിയ ശേഷമാണ് അദ്ദേഹത്തിന്‍റെ കടവന്ത്രയിലെ ഫ്ലാറ്റില്‍ റെയ്ഡ് നടന്നത്. ഉന്നത രാഷ്ട്രീയ, പൊലീസ് അധികാരികളുമായി സന്തോഷ് മാധവന് ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഫ്ലാ‍റ്റില്‍ റെയ്ഡ് നടന്നപ്പോള്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരവുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം അപ്രത്യക്ഷമായിരുന്നു. റെയ്ഡ് നടന്ന ശേഷം ഫ്ലാറ്റില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്താതിരുന്നത് ദുരൂഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിക്ക് സന്തോഷ് മാധവനുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മന്ത്രിസഭയിലെ ഒരംഗം സന്തോഷ് മാധവനുമായി അടുത്ത ബന്ധമുള്ള ആളാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Share this Story:

Follow Webdunia malayalam