Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍ക്കാരിനെ വെല്ലുവിളിച്ച് കോഴിക്കച്ചവടക്കാര്; ബുധനാഴ്ച കടകള്‍ തുറക്കും, വില 87 രൂപയല്ല - 135 രൂപ!

സര്‍ക്കാരിനെ വെല്ലുവിളിച്ച് കോഴിക്കച്ചവടക്കാര്; ബുധനാഴ്ച കടകള്‍ തുറക്കും, വില 87 രൂപയല്ല - 135 രൂപ!
ആലപ്പുഴ , തിങ്കള്‍, 10 ജൂലൈ 2017 (16:53 IST)
സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞ് കോഴിക്കച്ചവടക്കാര്‍ കടുത്ത തീരുമാനത്തിലേക്ക്. അനിശ്ചിതമായി കടകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്ന് ആദ്യം പറഞ്ഞ കച്ചവടക്കാര്‍ പുതിയ തീരുമാനത്തിലെത്തിയിരിക്കുന്നു. കടകള്‍ ബുധനാഴ്ച തുറക്കും. കോഴിക്കളെ കിലോ 135 രൂപയ്ക്ക് വില്‍ക്കുകയും ചെയ്യും!
 
87 രൂപയ്ക്ക് ചിക്കന്‍ വില്‍ക്കണമെന്നാണ് ധനമന്ത്രി കോഴിക്കച്ചവടക്കാര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. ആ നിര്‍ദ്ദേശത്തെ അവഗണിച്ചാണ് കടകള്‍ ബുധനാഴ്ച മുതല്‍ തുറക്കാനൊരുങ്ങുന്നത്. 135 രൂപയ്ക്ക് ചിക്കന്‍ വില്‍ക്കുമ്പോള്‍ ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുണ്ടായാല്‍ പൊലീസിന്‍റെ സഹായം തേടാനാണ് കോഴിക്കച്ചവടക്കാര്‍ ഒരുങ്ങുന്നത്. 
 
ചെറുകിട കച്ചവടക്കാര്‍ക്ക് ദിവസം 1000 രൂപയോളം ബാധ്യത വരുന്നതാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നും അത് അംഗീകരിക്കില്ലെന്നാണ് കോഴിക്കച്ചവടക്കാരുടെ പക്ഷം. ഓള്‍ കേരള പൌള്‍ട്രി ഫാര്‍മേഴ്സ് ആന്‍റ് ട്രേഡേഴ്സ് അസോസിയേഷനാണ് പ്രതിഷേധ സമരത്തിന് ആഹ്വാനം നല്‍കിയിരുന്നത്. 
 
അതേസമയം, കേരളത്തിലെ വിലക്കുറവ് മുതലെടുത്ത് തമിഴ്നാട് കോഴി ലോബി സംസ്ഥാനത്തുനിന്ന് കോഴികളെ തമിഴ്നാട്ടിലേക്ക് കടത്തുകയാണ്. കേരളത്തിലെ കോഴിക്കച്ചവടക്കാര്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കോഴികളെ കടത്തിയാല്‍ അത് നിയമപരമായി നേരിടുമെന്ന് തോമസ് ഐസക് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൗമാരക്കാരിയായ മകളുടെ മുന്നില്‍ വെച്ച് അച്ഛന്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു; ഞെട്ടിക്കുന്ന സംഭവം പുറത്ത് !