Webdunia - Bharat's app for daily news and videos

Install App

സെന്‍കുമാറിനെ മാറ്റിയിരുത്തിയ പിണറായി മാത്രമായിരുന്നു ശരി! - ഒടുവില്‍ മുസ്ലിം ലീഗും സമ്മതിച്ചു

സമാധാനത്തിന്റെ തുരുത്തിൽ കഴിയുന്ന മുസ്ലിം സഹോദരങ്ങളെ കൂടി പ്രകോപിപ്പിക്കാനാണെങ്കിൽ ആ വെള്ളം അടുപ്പത്ത്‌ വെച്ചാ മതിയെന്ന് മുസ്ലിം ലീഗ്

Webdunia
ഞായര്‍, 9 ജൂലൈ 2017 (12:26 IST)
സ്ഥാനമൊഴിഞ്ഞ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് വേണ്ടി വാദിച്ച മുസ്ലീം ലീഗ് ഒടുവില്‍ തിരുത്തി. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സെന്‍കുമാറിനെ മാറ്റിയിരുത്തയിരുന്നത്. പിണറായി സര്‍ക്കാരിന്റെ ഈ തീരുമാനം മാത്രമായിരുന്നു ശരിയെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് നജീബ് കാന്തപുരം. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലാണ് തന്റെ നിലപാട് അറിയിച്ചത്. സെന്‍കുമാറിനെ പുറത്താക്കിയപ്പോള്‍ സെന്‍കുമാറിനെ ന്യായീകരിച്ച് മുസ്ലീം ലീഗ് രംഗത്തെത്തിയിരുന്നു.
 
അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:
 
ഇനി ഏതു ചങ്ക്‌ പറിച്ചാണ്‌
ഞങ്ങൾ കാണിക്കേണ്ടത്‌?
 
മുൻ ഡിജിപി സെൻകുമാർ സമകാലിക മലയാളത്തിനു നൽകിയ അഭിമുഖം ഞെട്ടലോടെയും അതിലേറെ വേദനയോടെയുമാണ്‌ വായിച്ചു തീർത്തത്‌. സമൂഹവുമായി ദീർഘ കാലം അടുത്തിടപഴകുകയും സാമൂഹ്യ സംവിധാനങ്ങളുടെ സൂക്ഷ്മ ചലനങ്ങൾ പോലും നിരീക്ഷിക്കുകയും ചെയ്യുന്ന ഒരുന്നത പോലീസ്‌ മേധാവിയായി ഇരുന്ന ഒരാളുടെ അഭിപ്രായം എന്ന നിലയിൽ ഇത്‌ പൊതുബോധത്തിലുണ്ടാക്കാനിടയുള്ള സ്വാധീനം വളരെ ആഴത്തിലുള്ളതാണ്‌.
 
കടുത്ത വർഗ്ഗീയ വാദികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ അഭിപ്രായ പ്രകടനം നടത്താൻ സെൻ കുമാറിനെ പ്രേരിപ്പിച്ചത്‌ ഏത്‌ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ്‌ എന്ന് വിശദീകരിക്കാനുള്ള ബാധ്യത അദ്ധേഹത്തിനുണ്ട്‌.
ഇത്രയും വിഷലിപ്തമായ പരാമർശങൾ സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ എത്രമാത്രം ശക്തമായിരിക്കുമെന്ന് ഊഹിക്കാനുള്ള ബുദ്ധി ഒരു ഐ.പി. എസുകാരനുണ്ടാവുമെന്ന് കരുതാം.
 
അതു കൊണ്ട്‌ കരുതിക്കൂട്ടി തന്നെയാണ്‌ ഈ ആക്രമണം. പേറ്റു യന്ത്രങ്ങൾ കണക്കെ തീവ്രവാദികളെ ഉൽപ്പാദിപ്പിക്കാൻ വെമ്പൽ കൊള്ളുന്നവരായി നിങ്ങൾ ചിത്രീകരിച്ച ഈ ഉമ്മമാരുടെ മടിത്തട്ടിൽ നിന്നാണ്‌ മിസ്റ്റർ ഞങ്ങൾ മനുഷ്യനെ സ്നേഹിക്കുന്നവനല്ലാതെ മുസ്ലിമാകാനാവില്ലെന്ന ആദ്യ പാഠം പഠിച്ചത്‌. അത്‌ പ്രാക്ടിക്കൽ ക്ലാസെടുത്തത്‌ അടുത്ത വീട്ടിലെ ഹിന്ദു സഹോദരനെ അടുത്തിരുത്തി ഒന്നിച്ച്‌ ബിരിയാണി വിളമ്പിത്തന്നാണ്‌. രാജ്യമാകെ ഇസ്ലാമോഫോബിയ പടർത്തി മുസ്ലിം കുട്ടികളെ ഗോ ജിഹാദികൾ പേപ്പട്ടികളെ പോലെ തല്ലിക്കൊല്ലുമ്പോഴും ഉറക്കെ യൊന്നു പൊട്ടിക്കരഞ്ഞാൽ പോലും തീവ്രവാദ മുദ്ര ചാർത്തുമോ എന്ന ഭീതിയിൽ തൊണ്ടയിൽ നിലവിളി കുടുങ്ങി പോയ ഒരു ജനതയാണിപ്പോൾ മുസ്ലിംകൾ. എന്നിട്ടും അവർ സമാധാനത്തിന്റെ വഴി വിട്ട്‌ സഞ്ചരിച്ചിട്ടില്ല. എന്നിട്ടും ഒരു ഗോവാദിയെയും മരത്തിൽ കെട്ടിത്തൂക്കിയിട്ടില്ല .അതിന്റെ പേരിൽ ഒരു കലാപവും അരങേറിയിട്ടില്ല.
 
നിങ്ങൾ പറയുന്ന ഐ.എസിലേക്ക്‌ ഇന്നുവരെ ഒരിന്ത്യൻ മുസ്ലിമും ചേരാത്തതിന്റെ കാരണവും അവരുടെ സമാധാന ബോധവും യഥാർത്ഥ ഇസ്ലാമിക വിശ്വാസവും കൊണ്ട്‌ മാത്രമാണ്‌. എത്രപേരുടെ മുമ്പിലാണ്‌ ഇനിയും ഞങ്ങൾ ചങ്കു പറിച്ചു കാണിക്കേണ്ടത്‌? ഏതെല്ലാം ഏമാന്മാരുടെ കയ്യിൽ നിന്നാണ്‌ മതേതര സർട്ടിഫിക്കറ്റ്‌ കൈപറ്റേണ്ടത്‌?
സെൻ കുമാറിനോട്‌ സവിനയം പറഞ്ഞു കൊള്ളട്ടെ.
 
ആർക്കോ വേണ്ടി കുരക്കുന്നത്‌ സമാധാനത്തിന്റെ തുരുത്തിൽ കഴിയുന്ന മുസ്ലിം സഹോദരങ്ങളെ കൂടി പ്രകോപിപ്പിക്കാനാണെങ്കിൽ ആ വെള്ളം അടുപ്പത്ത്‌ വെച്ചാ മതി. ഇത്തരം കെണികളിൽ വീഴാതിരിക്കാനുള്ള വിവേകം ഞങ്ങൾ ആർജ്ജിച്ചിട്ടുണ്ട്‌. രണ്ട്‌ ദിവസത്തേക്കെങ്കിൽ രണ്ട്‌ ദിവസത്തേക്ക്‌ താങ്കളെപ്പോലുള്ള ഒരു കൊടും വർഗ്ഗീയ വാദിയെ ഡി.ജി.പി കസേരയിൽ നിന്ന് മാറ്റിയിരുത്തിയ പിണറായിയായിരുന്നു ശരി എന്നു കൂടെ തിരിച്ചറിയുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ചൈന റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്താന്‍ എംബസികളെ ഉപയോഗിച്ചു: ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ്, മലയാളിയും ഭാര്യയും പൈസയുമായി മുങ്ങി

നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ബ്രിക്‌സ് അമേരിക്കന്‍ വിരുദ്ധമെന്ന് ട്രംപ്; ബ്രിക്‌സിനോട് ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് 10ശതമാനം അധിക തീരുവ പ്രഖ്യാപിക്കും

ടെക്‌സസിലെ വെള്ളപ്പൊക്കം: മരണപ്പെട്ട 82 പേരില്‍ 28 പേരും കുട്ടികള്‍

അടുത്ത ലേഖനം
Show comments