സോളര്‍ കേസില്‍ അറസ്റ്റിന് പെട്ടന്ന് സാധ്യത ഇല്ല !
സോളര്‍ കേസില്‍ അറസ്റ്റ് അനിവാര്യഘട്ടത്തില്‍ !
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന മാനഭംഗക്കേസില്‍ അറസ്റ്റിന് പെട്ടന്ന് സാധ്യത് ഇല്ല. കേസില്‍ എഫ്ഐആർ റജിസ്റ്റർ ചെയ്തു വൈകാതെ അന്വേഷണം ആരംഭിക്കും.
സോളാര്‍ കേസില്‍ പ്രതിയാക്കപ്പെട്ടവർക്കെതിരെ ജാമ്യമില്ലാത്ത 376 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാം. എന്നാല്‍ മാനഭംഗത്തിനിരയാകുന്ന സ്ത്രീയുടെ പരാതിയിന്മേൽ സ്വീകരിക്കുന്ന ഈ നടപടിക്രമം ഇപ്പോഴത്തെ കേസിൽ പാലിക്കാനാകുമോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഇരയുടെ മൊഴിയും മെഡിക്കൽ തെളിവുകളുമാണ് ഇത്തരം കേസുകളിൽ നിർണായകം.
അതേസമയം സ്ത്രീയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിലുള്ള പൊലീസ് നടപടിയെന്ന് ചൂണ്ട് കാട്ടി പ്രതിയാക്കപ്പെട്ടവർക്ക് അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാം. അതുവഴി എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെടാം.
സോളാര്‍ കേസില്‍ ലൈംഗിക പീഡന ആരോപണത്തില്‍ ഇരയായ സ്ത്രീയുടെ പേര് പരസ്യമാക്കിയതില്‍ തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേല്‍ പിണറായി വിജയനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
ലൈംഗിക പീഡനത്തിനിരയായ സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി സ്ത്രീയുടെ പേര് പരസ്യപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.