Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീ പീഡനക്കേസിലെ പ്രതികള്‍ എത്ര ഉന്നതരായാലും അവര്‍ അഴികള്‍ക്കുളളില്‍ തുടരും; പിങ്ക് പൊലീസിന്റേത് മികച്ച പ്രവര്‍ത്തനം: മുഖ്യമന്ത്രി

സ്ത്രീ പീഡനക്കേസിലെ പ്രതികള്‍ എത്ര ഉന്നതരായാലും അവര്‍ അഴികള്‍ക്കുളളില്‍ തുടരും; പിങ്ക് പൊലീസിന്റേത് മികച്ച പ്രവര്‍ത്തനം: മുഖ്യമന്ത്രി
തിരുവനന്തപുരം , തിങ്കള്‍, 14 ഓഗസ്റ്റ് 2017 (10:15 IST)
സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ എത്ര വലിയവരായാലും അഴികള്‍ക്കുളളില്‍ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമകാലിക സംഭവങ്ങള്‍ ഇക്കാര്യമാണ് ഇവിടുത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നത്.

സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിതാ പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പുവരുത്തും. സംസ്ഥാനത്ത് പിങ്ക് പൊലീസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. ജില്ലാ വനിതാ സെല്ലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
അതേസമയം,  രാജ്യം നാളെ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സ്വാതന്ത്ര്യദിനാശംസ നേര്‍ന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവ ഉയർത്തിപ്പിടിക്കാൻ ജനങ്ങളുടെ ഐക്യത്തിലൂടെ രാഷ്ട്രത്തിന് കഴിയട്ടെയെന്ന് ആശംസിച്ചു.

നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യൻ ജനാധിപത്യത്തെ ശക്തവും ചലനാത്മകവുമാക്കിയതെന്ന് സന്ദേശത്തിൽ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്കൂട്ടര്‍ ശ്രേണിയില്‍ കരുത്ത് കാട്ടാന്‍ ‘ബെനെലി സഫെറാനൊ’ ഇന്ത്യയിലേക്ക് !