‘അന്നു രാത്രി അമ്മയെന്റെ കൂടെ കിടക്കുമോ എന്ന് ജീവിതത്തില്‍ ആദ്യമായി അവന്‍ എന്നോട് ചോദിച്ചു, പറ്റിയില്ല’ - ബ്ലൂവെയിലിന്റെ ഇരകളായവരുടെ അമ്മമാര്‍ക്ക് പറയാനുള്ളത്

‘ജീവിതത്തില്‍ ആദ്യമായിട്ടാണ് അവനെന്നോട് അങ്ങനെ ചോദിച്ചത്, പക്ഷേ എനിക്കതിന് കഴിഞ്ഞില്ല’ - വേദനയില്‍ നീറുന്ന ഒരമ്മ

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (08:35 IST)
ലോകത്തെ ഞെട്ടിച്ച കൊലയാളി ഗെയിമായ ബ്ലൂ വെയ്‌ലിന് അടിപ്പെട്ട് കേരളത്തില്‍ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച മനോജ് സി മനുവിന്റെ മരണത്തിന് പിന്നില്‍ ബ്ലൂവെയില്‍ ഗെയിം ആണെന്ന് മാതാപിതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. സമാനമായ സംഭവമാണ് തലശ്ശേരിയിലും നടന്നത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ എം.കെ.സാവന്തിന്റെ മരണത്തിന് പിന്നിലും ബ്ലൂവെയില്‍ ഗെയിമാണെന്ന് മാതാപിതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു.
 
ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം രാത്രി ‘അമ്മയെന്റെ കൂടെ കിടക്കുമോ എന്ന് ജീവിതത്തില്‍ ആദ്യമായി അവന്‍ ചോദിച്ചു. എന്നാല്‍ അതിനു പറ്റിയില്ല.‘ എന്ന് മനോജിന്റെ അമ്മ അനു മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. മരണത്തിന് മുന്‍പ് ഉള്ള ദിവസങ്ങളില്‍ അവന്‍ വല്ലാതെ അസ്വസ്ഥനായിരുന്നുവെന്നും ഡൌണ്‍‌ലോഡ് ചെയ്യരുതെന്ന് നിര്‍ദേശമുണ്ടായിട്ടും ഗെയിം ഡൌണ്‍ലോഡ് ചെയ്യുകയായിരുന്നുവെന്നും മനോജിന്റെ അമ്മ പറയുന്നു.  
 
ജൂലൈ 26നാണ് കുട്ടി ആത്മഹത്യ ചെയ്യുന്നത്. ഗെയിം കളിക്കാന്‍ തുടങ്ങിയതിനുശേഷം വീട്ടുകാരുമായി മകന്‍ ഏറെ അകന്നിരുന്നതായും പിന്തിരിപ്പിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും അതിന് കഴിഞ്ഞില്ലെന്നും അമ്മ പറയുന്നു. ഒറ്റക്ക് യാത്ര ചെയ്യാത്ത മനോജ് രാത്രികളില്‍ ഒറ്റക്ക് സഞ്ചരിക്കാന്‍ തുടങ്ങി, ചോദിച്ചപ്പോഴൊക്കെ സിനിമ കാണാന്‍ ആണെന്ന് പറഞ്ഞു. എന്നാല്‍ ആ ദിവസങ്ങളില്‍ ഒക്കെ മനോജ് പോയത് സെമിത്തേരികളിലേക്കായിരുന്നു. സത്യം മനസ്സിലാക്കി ചോദിച്ചപ്പോള്‍ ‘അവിടെ നെഗറ്റീവ് എനര്‍ജി ആണോയെന്ന് നോക്കാന്‍ പോയതാണെന്ന്’ മനോജ് പറഞ്ഞു.
 
പ്രേത സിനിമകള്‍ കാണുകയും മരണ വീടുകളില്‍ സന്ദര്‍ശിക്കുന്നതും സ്ഥിരമായി. ജനുവരിയില്‍ കോമ്പസുകൊണ്ട് കയ്യില്‍ ‘എബിഐ’ എന്ന് മുദ്രകുത്തി. തനിച്ച് ചെയ്യാന്‍ കഴിയാത്തതിനാല്‍ സുഹൃത്തിനെക്കൊണ്ട് നിര്‍ബന്ധിച്ചാണ് ചെയ്തതെന്ന് അമ്മ പറയുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറുമെന്നാണ് വിവരങ്ങള്‍. കുട്ടി ആത്മഹത്യ ചെയ്തത് ഫോണിലെ ഗെയിമുകള്‍ ഡിലീറ്റ് ചെയ്തതിനുശേഷമാണെന്നും സൂചനയുണ്ട്.
 
സാവന്തിനും ഇതേരീതികള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. രണ്ടു തവണ കൈയില്‍ മുറിവുണ്ടാക്കിയതും നെഞ്ചില്‍ കോറിയിട്ടതും ബാഗും പുസ്തകവും കടലില്‍ എറിഞ്ഞതും ഇതിന്റെ സൂചനയാകാമെന്നും സാവന്തിന്റെ അമ്മ വ്യക്തമാക്കുന്നു.
(ചിത്രത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: തെക്കോട്ട് മഴ; ഇന്നും നാളെയും വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബ്യൂണൽ, അതീവ ജാഗ്രതയിൽ ധാക്ക

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

അടുത്ത ലേഖനം
Show comments