Webdunia - Bharat's app for daily news and videos

Install App

‘ജനകീയ സിനിമകള്‍ കൊണ്ട് ജനമനസുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരന് ആദരാഞ്ജലികൾ’: വി‌എസ്

അതുല്യ സംവിധായകന് അനുശോചനം രേഖപ്പെടുത്തി വി‌എസ്

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (16:14 IST)
മലയാള സിനിമയുടെ അതുല്യ സംവിധായകൻ ഐ വി ശശിയുടെ നിര്യാണത്തിൽ ചലച്ചിത്ര താരങ്ങള്‍ ഒന്നടങ്കം ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. അതുല്യ പ്രതിഭയെ കുറിച്ച് ചലച്ചിത്രലോകത്തെ ആളുകൾക്ക് പറയാനുള്ളത് നിരവധിയാണ്. അതേസമയം സംവിധായകന്‍ ഐവി ശശിയുടെ നിര്യാണത്തില്‍ ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി‌എസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. 
 
രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങള്‍ പ്രമേയമാക്കി സംവിധാനം ചെയ്ത നിരവധി ജനകീയ സിനിമകള്‍ കൊണ്ട് ജനമനസുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു ഐവി ശശി എന്ന് വിഎസ് സന്ദേശത്തില്‍ പറഞ്ഞു.  മലയാളം കൂടാതെ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ പുരസ്കാര ജേതാവു കൂടിയായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തിരുന്നു. പ്രശസ്ത നടി സീമയാണ് പത്നി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

K.Sudhakaran vs V.D.Satheesan: സതീശന്‍ നടത്തിയത് മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള കളി; സുധാകരന്‍ ഗ്രൂപ്പില്‍ അതൃപ്തി പുകയുന്നു

വളാഞ്ചേരിയിലെ നിപ രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍, ആറുപേര്‍ക്ക് രോഗലക്ഷണം

സാംബയിലെ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്, ഏഴ് ജെയ്ഷെ ഭീകരരെ വധിച്ചു

K.Sudhakaran: പടിയിറങ്ങുമ്പോഴും സതീശനു ചെക്ക് വെച്ച് സുധാകരന്‍; രാജിഭീഷണി നടത്തി, ഒടുവില്‍ സണ്ണി ജോസഫ് !

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: കണ്‍ട്രോള്‍ റൂം തുറന്ന് സംസ്ഥാന സര്‍ക്കാര്‍, അതിര്‍ത്തി സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് ബന്ധപ്പെടാം

അടുത്ത ലേഖനം
Show comments