Webdunia - Bharat's app for daily news and videos

Install App

ആദ്യ കല്ല്യാണത്തിന്റെ കടം തീര്‍ക്കാന്‍ എട്ട് കല്ല്യാണങ്ങള്‍ ; വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍

ആദ്യ കല്ല്യാണത്തിന്റെ കടം തീര്‍ക്കാന്‍ എട്ട് കല്ല്യാണങ്ങള്‍, ഒന്‍‌മ്പതാമത് കല്ല്യാണത്തിനൊരുങ്ങവേ പണി പാളി; വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (15:44 IST)
ആദ്യ കല്ല്യാണത്തിന്റെ കടബാധ്യത തീര്‍ക്കാന്‍ മറ്റൊരു കല്ല്യാണം കഴിച്ച കഥ കേട്ടിട്ടുണ്ടോ? ഉണ്ടാകാന്‍ സാധ്യത കുറവാണ്. അങ്ങനെ ഒരു സംഭവമാണ് മലപ്പുറം കാളികാവ് നടന്നത്. ആദ്യ കല്ല്യാണ ബാധ്യത തീര്‍ക്കാന്‍ മറ്റൊരു കല്ല്യാണം. അങ്ങനെ ഏഴു കല്ല്യാണം. എട്ടാമത്തെ കല്ല്യാണത്തിനൊരുങ്ങവേ ഒരു ഭാര്യ ഇടങ്കോലിട്ടു അങ്ങനെ സംഭവം പുറംലോകമറിഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവ് കബളിപ്പിച്ചു എന്ന പരാതിയില്‍ കുറ്റിപുറം സ്വദേശിയെ കരുവാരക്കുണ്ട് പൊലീസ് പിടികൂടി.
 
എന്നാല്‍ ഭര്‍ത്താവിനെ പൊലീസ് പിടികൂടിയ വിവരമറിഞ്ഞ് വേറെയും ഭാര്യമാര്‍ സ്റ്റേഷനിലെത്തി. അങ്ങനെ കഥയുടെ ചുരുള്‍ പൂര്‍ണ്ണമായും അഴിഞ്ഞു. ഒരു കല്ല്യാണം കഴിച്ച് കുട്ടിയുണ്ടാന്നതോടെ സാമ്പത്തികപ്രശ്നം തുടങ്ങും അത് പരിഹരിക്കാന്‍ മറ്റൊരു വിവാഹം കഴിക്കും ഇതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഭാര്യമാര്‍ പൊലീസിന് നല്‍കിയ പരാതി പിന്‍‌വലിക്കുകയും തങ്ങള്‍ക്ക് ഭര്‍ത്താവിന്റെ കൂടെ ജീവിക്കണമെന്നും അവര്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ അയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Rahul Mamkootathil: ആരോപണം ഉന്നയിച്ച യുവതിക്കെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ രാഹുലിന്റെ പദ്ധതി; തടഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

അക്രമകാരികളായ നായയെ എന്തുചെയ്യും; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം

'നിന്നെ രക്ഷിക്കാൻ എനിക്ക് ഒന്നും ചെയ്യാനായില്ല'; ഉള്ളുനീറി മകന്റെ ശവകുടീരത്തിനരികെ സെലീന ജെയ്റ്റ്‌ലി

പുതിയ നിയമങ്ങള്‍: പഴയ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തേക്ക് സാധുത ഉണ്ടായിരിക്കും, പക്ഷേ WI രജിസ്‌ട്രേഷന്‍ ഫീസായി നിങ്ങള്‍ വലിയ തുക നല്‍കേണ്ടിവരും

അടുത്ത ലേഖനം
Show comments