‘ദിലീപുമായി കുറേക്കാലമായി അടുപ്പമൊന്നുമില്ല‘- കാരണം വ്യക്തമാക്കി ശോഭന

'ദിലീപുമായി കുറേക്കാലമായി അടുപ്പമൊന്നുമില്ല, സംഭവം അറിഞ്ഞപ്പോള്‍ വലിയ വിഷമം തോന്നി':ശോഭന

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (10:03 IST)
യുവനടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞപ്പോള്‍ തനിക്ക് വലിയ വിഷമം തോന്നിയെന്നും ഇത്തരമൊരു സംഭവമുണ്ടാവുമെന്ന് വിശ്വസിക്കാനേ കഴിയുന്നില്ലെന്നും മലയാളത്തിന്റെ പ്രിയ നായിക ശോഭന. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭന ഇത് വ്യക്തമാക്കിയത്. 
 
അഭിനയ ലോകത്ത് നിന്നൊക്കെ വിട്ട്, നൃത്തത്തില്‍ പുതിയ ഗവേഷണങ്ങള്‍ നടത്തുകയാണ് ശോഭന. വിവാദങ്ങളിലൊന്നും തലയിടാന്‍ പണ്ടേ തനിക്ക് താത്പര്യമില്ലെന്നും ശോഭന പറയുകയുണ്ടായി. ദിലീപുമായുള്ള അടുപ്പത്തെ കുറിച്ചും ശോഭന അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. 
 
ദിലീപിനെ പരിചയപ്പെടുന്നത് 1997 ലാണ്. മമ്മൂട്ടിയും ഞാനും നായികാ നായകന്മാരായി അഭിനയിച്ച കളിയൂഞ്ഞാലില്‍ ദിലീപും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അന്ന് ദിലീപ് വളരെ സൗമ്യനായിരുന്നു. ഷൂട്ടിങ് ഇടവേളകളിലെ മുഖ്യതാരം ദിലീപായിരുന്നു. മിമിക്രി കാണിച്ചും ചിരിപ്പിച്ചും സെറ്റില്‍ എല്ലാവരെയും കൈയ്യിലെടുക്കും.ഇപ്പോള്‍ വര്‍ഷങ്ങളായി തനിക്ക് ദിലീപുമായി സൗഹൃദ ബന്ധങ്ങളൊന്നും ഇല്ല എന്ന് ശോഭന പറയുന്നു. 
 
ഓരോരുത്തരും അവരവരുടെ മേഖലയില്‍ തിരക്കിലായപ്പോള്‍ സിനിമയിലെ സൗഹൃദങ്ങള്‍ പോലും ഇല്ലാതെയായി. സിനിമയിലെ പുതിയ രീതികളെ കുറിച്ച് എനിക്കിപ്പോള്‍ അറിവില്ല. സിനിമയില്‍ പുരുഷന്മാര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമ്പ്രദായം മലയാളത്തില്‍ മാത്രമല്ല, ലോക സിനിമയിലും ഇങ്ങനെയൊക്കെ തന്നെയാണെന്നും ശോഭന വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments