'ഒരുപാട് തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട് '; വെളിപ്പെടുത്തലുമായി മമ്മൂട്ടിയുടെ നായിക
‘ഒരുപാട് തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട്‘ ; മമ്മൂട്ടിയുടെ നായികയുടെ വെളിപ്പെടുത്തല്‍
നടിയുടെ കേസ് പുറത്ത് വന്നതോടുകൂടിയാണ് സിനിമാ ലോകത്ത് നടക്കുന്ന പീഡന കഥകളെ കുറിച്ച് പല നായികമാരും വെളിപ്പെടുത്തലുമായി രംഗത്ത് വരുന്നത്. സിനിമാ മേഖലയിലുള്ള പീഡനകഥകള്‍ മാത്രമല്ല, ബാല്യം മുതല്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചും പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്.
അങ്ങനെ ഒരു അനുഭവം മമ്മൂട്ടിയുടെ നായിക നൈല ഉഷയ്ക്കും പറയാനുണ്ട്. സ്ത്രീകള്‍ എല്ലായിടത്തും ചൂഷണത്തിന് ഇരയാകുന്നുണ്ട് എന്നും തനിയ്ക്കും അത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നൈല ഉഷ പറയുന്നു. ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇതിനെ നേരിടാന്‍ കഴിയുവെന്നാണ് നൈല പറയുന്നത്.
കേരളത്തില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിയ്ക്കപ്പെടുന്നുണ്ട്. എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആഗ്രഹമുണ്ട്. എന്റെ കുട്ടിക്കാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്പിയില്‍ തൂങ്ങി സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരുപാട് തോണ്ടലും തലോടലുകളും സഹിച്ചിട്ടുണ്ട്.
റോഡരികിലെ കമന്റടിയും ചൂളമടിയുമൊക്കെ കേട്ടില്ലെന്ന് നടിച്ച് നടക്കുകയായിരുന്നുവെന്നും നൈല പറഞ്ഞു. എന്നാല്‍ ലക്ഷകണക്കിന് മലയാളികള്‍ താമസിയ്ക്കുന്ന ദുബായില്‍ അത്തരമൊരു ദുരനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. ഏത് പാതിരാത്രിയിലും സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങാം. ഇവിടത്തെ നിയമങ്ങള്‍ കര്‍ശനവും ശക്തവുമായതുകൊണ്ടാണത് നൈല ഉഷ വ്യക്തമാക്കി.