‘മക്കളെ വേണ്ട, കാമുകനെ മതി’ - യുവതിയുടെ വാക്കുകള്‍ കേട്ട് കോടതി നിശ്ചലമായി! പോകരുതെന്ന് പറഞ്ഞ് കരഞ്ഞ് മകനും!

ഭര്‍ത്താവിനേയും മക്കളെയും ഉപേക്ഷിച്ച് യുവതിയെ കാമുകനൊപ്പം പോകാന്‍ അനുമതി കൊടുത്ത് കോടതി

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (09:09 IST)
കണ്ണൂര്‍ തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം ആരേയും ഞെട്ടിക്കുന്നതായിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം വിദേശത്തേക്ക് കടന്ന യുവതിക്ക് അനുകൂലമായി കോടതിവിധിയും. കണ്ണൂര്‍ തലശേരിയിലാണ് സംഭവം. പാറപ്രം സ്വദേശിയായ യുവതിയാണ് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്.
 
കഴിഞ്ഞ 29നായിരുന്നു സംഭവം. വിദേശത്ത് നിന്നും എത്തിയ ഭര്‍ത്താവ് ഉറങ്ങിക്കിടക്കവെ യുവതി ഇളയ മകനേയും എടുത്ത് കാമുകനൊപ്പം ഇയാള്‍ ജോലിചെയ്യുന്ന ഒമനിലേക്ക് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ ഭര്‍ത്താവ് ഒമാനില്‍ വിളിച്ച് സുഹൃത്തുക്കളെയും സംഘടനകളെയും വിവരമറിയിച്ചു. ഇരുവരും ഒമാനില്‍ എത്തിയ ഉടനെ പൊലീസും സംഘടനകളും  ഇടപെട്ട് ഇവരെ തിരിച്ചയച്ചു.   
 
നാട്ടിലെത്തിയ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് തലശേരി കോടതിയില്‍ ഹാജരാക്കുകയും ആയിരുന്നു. മക്കളെ വേണ്ടെന്നും കാമുകനെ മതിയെന്നും അദേഹത്തിന്റെ കൂടെ പോയാല്‍ മതിയെന്നും യുവതി ഉറച്ച് നിലപാടെടുക്കുകയായിരുന്നു. ഇതോടെ മക്കളുടെ സംരക്ഷണം ഭര്‍ത്താവിന് വിട്ട് കോടതി യുവതിയെ കാമുകനൊപ്പം വിടുകയായിരുന്നു.  
 
എന്നാല്‍, കോടതിയില്‍ നിന്നും കാമുകനൊപ്പം വണ്ടിയില്‍ കയറാന്‍ ഒരുങ്ങിയ അമ്മയെ വിടാന്‍ കൂട്ടാക്കാതെയുള്ള ഇളയ മകന്റെ കരച്ചില്‍ നൊമ്പരക്കാഴ്ച്ചയായി. യുവതിയുടെ തീരുമാനത്തില്‍ കോടതിയും ബന്ധുക്കളും ഞെട്ടിയിരുന്നു. അതോടൊപ്പം മകന്റെ കരച്ചില്‍ കൂടി കണ്ടതോടെ യുവതിയുടെ ബന്ധുക്കള്‍ക്കും സഹിക്കാനായില്ല. വിദേശത്തായിരിക്കെ താന്‍ സമ്പാദിച്ച പണവും ഇവരുടെ പേരില്‍ എഴുതി നല്‍കിയ സ്വത്തും തിരികെക്കിട്ടാന്‍ നിയമനടപടിക്കൊരുങ്ങുകയാണ് യുവതിയുടെ ഭര്‍ത്താവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments