Webdunia - Bharat's app for daily news and videos

Install App

‘സുനിയേട്ടനു അറിയുമോ ദിലീപ് എത്രമാത്രം ദ്രോഹിയാണെന്ന്, ദിലീപിനെ വെറുതെ വിടരുത് സുനിയേട്ടാ’ - പള്‍സര്‍ സുനിക്കൊരു തുറന്ന കത്ത്

‘സുനിയേട്ടന്‍ തളരരുത്, നാദിര്‍ഷയുടെ മാത്രമല്ല മറ്റു പലരുടെയും പേരുകള്‍ നിങ്ങള്‍ വിചാരിച്ചാല്‍ പറയാന്‍ പറ്റും’ - വൈറലാകുന്ന പോസ്റ്റ്

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (11:22 IST)
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയ്ക്ക് അവതാരകയായ രേവതി രാജ് എഴുതിയ തുറന്ന കത്ത് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ട്രോളിന്റെ രൂപത്തിലാണ് രേവതി കത്തെഴുതിയിരിക്കുന്നത്. ദിലീ‍പിനു എന്തുകൊണ്ട് ജാമ്യം പിന്നെയും നിഷേധിക്കുന്നു എന്നതിനുള്ള പ്രധാന കാരണവും രേവതി തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ കേസ് തുടങ്ങിയ അതെ സ്റ്റാറ്റസിൽ തന്നെയാണ് ഇപ്പോളും നില്‍ക്കുന്നതെന്നും രേവതി പറയുന്നു.
 
പോസ്റ്റിന്റെ പൂര്‍ണരൂപം:
 
പ്രിയപ്പെട്ട പൾസറേട്ടാ,
നിങ്ങൾക്കു അറിയുവോ നിങ്ങള് പുറത്തിറങ്ങിയിട്ട് വേണം നിങ്ങളെ പൊന്നാടയിട്ടൊന്ന് ആദരിക്കാൻ. പിതൃ ശൂന്യത അല്ലെങ്കിൽ നല്ല പച്ചമലയാളത്തിൽ പറഞ്ഞാൽ തന്തയില്ലായ്മ ഒരു തെറ്റല്ലന്ന് താങ്കൾ ഇങ്ങനെ വീണ്ടും വീണ്ടും തെളിയിക്കുമ്പോൾ എങ്ങനെ താങ്കളെ പ്രശംസിക്കാതിരിക്കാൻ കഴിയും.?
 
ഇജ് മുത്താണ്. പീഢിപ്പിക്കാൻ കൊണ്ടു പോയിട്ട് ആ പെൺകുട്ടിയെ സേഫ് ആയി തിരികെ ഉത്തരവാദിത്വമുള്ള കൈകളിൽ ഏല്പിച്ചു മടങ്ങി എല്ലാ ഞരമ്പു രോഗികൾക്കും മാതൃക കാട്ടി കൊടുത്ത നിങ്ങള് ഈ നാടിന്റെ അഭിമാനമാണ്. സ്വന്തം അച്ഛനാരെന്ന് ചോദിച്ചാൽ മിനിറ്റുകൾക്കകം ആയിരം പേര് ആലോചിച്ച് പറയണ്ടി വരുന്ന ഒരു പാവം ക്രിമിനലായി പോയി സുനിയേട്ടൻ അതാരും മനസ്സിലാക്കുന്നില്ല സുനിയേട്ടാ. 
 
സുനിയേട്ടൻ തളരരുത്. നാദിര്‍ഷാ മാത്രമല്ല മറ്റു പലരുടെയും പേരുകൾ എന്റെ സുനിയേട്ടൻ വിചാരിച്ചാൽ പറയാൻ സാധിക്കും. സുനിയേട്ടനു മാത്രമേ അത് സാധിക്കൂ. പറയണം സുനിയേട്ടാ. സുനിയേട്ടൻ പറയണം. സുനിയേട്ടന്റെ വിലപ്പെട്ട ഒരു വാക്കിനു വേണ്ടി കാത്തിരിക്കുന്ന താങ്കളെ ഈശ്വരതുല്യം കാണുന്ന വേണുവേട്ടനെയും വിനുവേട്ടനെയും പോലുള്ളവരെ അങ്ങ് നിരാശപ്പെടുത്തരുത്. സുനിയേട്ടനു മാത്രമേ ക്യാമറക്കു മുൻപിൽ അസത്യങ്ങൾ വിളിച്ചു പറയാൻ അവകാശമൊള്ളൂ. ദിലീപ് ഒരക്ഷരം മിണ്ടില്ല സുനിയേട്ടാ. മിണ്ടിക്കില്ല ഒരുത്തനും. സുനിയേട്ടൻ ധൈര്യമായിട്ട് മുൻപോട്ട് പൊയ്ക്കോ.
 
സുനിയേട്ടൻ സത്യം മാത്രമേ പറയൂ പോലീസിനൂം ചാനലുകളുമെല്ലാമുണ്ട് സുനിയേട്ടന്റെ കൂടെ. കുറച്ചു പേരെ തട്ടി കൊണ്ട് പോയതും നിസാരം ഒരു ചെറിയ പെപ്പർ സ്പ്രേ മുഖത്തടിച്ച് കാശു തട്ടിയതും കുറച്ചു പിടിച്ചു പറിയും ബൈക്ക് മോഷണവും ഒക്കെ ആയി ഒതുങ്ങി കൂടിയ പാവം സുനിയേട്ടനെ പോലെ അല്ല ദിലീപ്. അയാളെ ആരും വിശ്വസിക്കരുത്.  മുക്കാലണക്ക് വളയം പിടിച്ചു ജീവിക്കുന്ന സുനിയേട്ടനു ആളൂര് തന്നെ വക്കീലായി വരണമെങ്കിൽ സുനിയേട്ടൻ അത്രയ്ക്ക് പാവമായിട്ടല്ലേ. കഷ്ടം. 
 
സുനിയേട്ടനു അറിയുവോ ദിലീപ് എത്രമാത്രം ദ്രോഹിയാണെന്ന്.? ഓസ്കാർ നോമിനേഷനിൽ അവസാന റൗണ്ട് വരെ വന്ന പാവം അനൂപ് ചന്ദ്രന്റെ ഓസ്കാർ നഷ്ടമാക്കിയത് ദിലീപ് ഒറ്റയൊരുത്തനാ. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് അനൂപേട്ടനായിരുന്നു കിട്ടണ്ടത്. അതും ഇല്ലാതാക്കി. വിടരുത് സുനിയേട്ടാ. ദിലീപിനെ വെറുതെ വിടരുത്. ദിലീപിനെ സപ്പോർട്ട് ചെയ്തു ഒരുത്തനും ഇവിടെ തല പൊക്കില്ല. ആ ശ്രീനിവാസന്റെ വീട്ടിൽ കരിയോയിൽ വാരി വിതറിയിട്ടുണ്ട്. അതൊരു സാമ്പിൾ മാത്രം.
 
സുനിയേട്ടൻ ധൈര്യമായിട്ട് ഇഷ്ടമുള്ളതൊക്കെ വിളിച്ചു പറഞ്ഞോളൂ. ഈ നാട്ടിലെ ദൃശ്യ മാധ്യമങ്ങളും പോലീസുമെല്ലാമുണ്ട് സുനിയേട്ടനൊപ്പം. ദിലീപ് മാത്രമാണിത് ചെയ്തത്. wcc യുടെ അടുത്ത പ്രസിഡന്റ് ആയി നിയോഗിക്കപ്പെടണ്ട അഭിവന്ദ്യ പിതാവ് മാർ ആഷിക് അബു രണ്ടാമൻ മാർപ്പാപ്പയുടെ നാമത്തിൽ ഞാൻ വീണ്ടും വീണ്ടും പറയുന്നു ദിലീപ് ആണിത് ചെയ്തത്. ദിലീപിനെ തകർക്കണം സുനിയേട്ടാ. അത് നിങ്ങളും നിങ്ങളുടെ ആളുകൾക്കും എളുപ്പത്തിൽ കഴിയും. കഴിയണം. തിരിച്ചു വരരുത് ദിലീപ്. അങ്ങനെ വന്നാൽ ഇതു വരെ സുനിയേട്ടനും ആളുകളും കഷ്ടപ്പെട്ടത് വെറുതെയാവും. 
 
സുനിയേട്ടന് എല്ലാവിധ ആയുർ ആരോഗ്യ സൗഖ്യവും സുർവേശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് എത്രയും പെട്ടെന്ന് അടുത്ത പേരുകൾ വിളിച്ചു പറയാൻ ആ പരിശുദ്ധ നാവിനു കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു. 
 
NB : #അവനോടൊപ്പം. (അവൾക്കൊപ്പം 100% നിന്നു കൊണ്ടു തന്നെ പറയട്ടെ ...ക്യാമറകൾക്ക് മുൻപിൽ ദിലീപ് വായ് തുറക്കരുതെന്ന് ആർക്കാണിത്ര നിർബന്ധം ? പല ചാനൽ ചർച്ചകളും ശ്രദ്ധിച്ചു നോക്കൂ.....ദിലീപിനെ എതിർക്കുന്നവർക്ക് മാത്രമേ അവിടെ സ്ഥാനമൊള്ളൂ ...മറിച്ച് ദിലീപിനെ അനുകൂലിച്ചോ മറ്റോ ഒരു വാക്ക് സംസാരിക്കാൻ എന്തു കൊണ്ട് ചാനലുകൾ സമ്മതിക്കുന്നില്ല? അവർ പറഞ്ഞുപറപ്പിച്ച അല്ലെങ്കിൽ നിശ്ചയിച്ച ആ ഒരു ഉത്തരം അതായത് ദിലീപ് ആണ് പ്രതി എന്ന് എന്ന കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിൽ മാത്രം ചാനൽ ചർച്ചകൾ പോകുന്നു.... നടിക്ക് നീതി ലഭിക്കണം ...എന്നു കരുതി പ്രതി എന്ന് അന്തിമ വിധി വരും മുൻപേ എന്തിനാണ് ദിലീപിനെ ഇങ്ങനെ കടിച്ചു കീറുന്നത്.....? അങ്ങനെ എങ്കിൽ ഗോവിന്ദച്ചാമിയെയും സപ്പോർട്ട് ചെയ്യണമല്ലോ എന്ന ഊള ചോദ്യം എന്നോട് ചോദിക്കരുത് .കാരണം ഈ രണ്ടു കേസും എന്താണെന്നു ബോധമുണ്ടെങ്കിൽ അത് ചോദിക്കാൻ ഒരുത്തനും ധൈര്യപ്പെടില്ല.......ബോധമുണ്ടെങ്കിൽ മാത്രം.
 
എന്തുകൊണ്ട് ജാമ്യം പിന്നെയും നിഷേധിക്കുന്നു എന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ഈ കേസിന് തുടങ്ങിയ അതെ സ്റ്റാറ്റസിൽ തന്നെയാണ് ഇപ്പോളും നിക്കുന്നത് അതായത് കാര്യമായ പുരോഗമനം ഒന്നുമില്ല ഇതുവരെ .... നിയമം അറിയാവുന്ന പലരും അതിനെക്കുറിച്ച് ഇതിനോടകം പറഞ്ഞിരിക്കുന്നു ... എന്നിട്ടും മാധ്യമങ്ങൾ ചെയ്യുന്നതോ ? പ്രതിയാക്കി കഴിഞ്ഞിരിക്കുന്നു....കോടതി പറഞ്ഞ സസ്പെക്റ്റ് എന്ന വാക്ക് നമ്മുടെ മാധ്യമപ്പട ശ്രദ്ധിച്ചിട്ടുണ്ടാവില്ല...... ദിലീപിന്റെ വാ അടപ്പിച്ചോളൂ .....സുനിക്ക് വാ തുറന്നു വെച്ചും കൊടുത്തോളൂ പക്ഷേ ബാക്കിയുള്ളവരുടെ വാ അടപ്പിക്കാമെന്ന് കരുതരുത്.........അന്നും ഇന്നും എന്നും #അവനോടൊപ്പം
ഇതെന്റെ അഭിപ്രായം എന്റെ ഇഷ്ടം എന്റെ തീരുമാനം)
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയ്ക്ക് അവതാരകയായ രേവതി രാജ് എഴുതിയ തുറന്ന കത്ത് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ട്രോളിന്റെ രൂപത്തിലാണ് രേവതി കത്തെഴുതിയിരിക്കുന്നത്. ദിലീ‍പിനു എന്തുകൊണ്ട് ജാമ്യം പിന്നെയും നിഷേധിക്കുന്നു എന്നതിനുള്ള പ്രധാന കാരണവും രേവതി തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ കേസ് തുടങ്ങിയ അതെ സ്റ്റാറ്റസിൽ തന്നെയാണ് ഇപ്പോളും നില്‍ക്കുന്നതെന്നും രേവതി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

അടുത്ത ലേഖനം
Show comments