Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പണം ലഭിച്ചാല്‍ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ നടി തയ്യാറാകും': വിവാദ പരാമര്‍ശം എഎന്‍ ഷംസീറിനെതിരെ പരാതി

വിവാദ പരാമര്‍ശം : പിസി ജോര്‍ജിന് പുറമേ എഎന്‍ ഷംസീറും

'പണം ലഭിച്ചാല്‍ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ നടി തയ്യാറാകും':  വിവാദ പരാമര്‍ശം എഎന്‍ ഷംസീറിനെതിരെ പരാതി
മലപ്പുറം , വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (09:24 IST)
ആക്രമിക്കപ്പെട്ട നടിയെ പലതവണ അധിക്ഷേപിച്ച് രംഗത്ത് വന്നിട്ടുള്ള ആളാണ് പിസി ജോര്‍ജ്. നടിക്കെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളെല്ലാം വലിയ വിവാദമായിരുന്നു. ജോര്‍ജിനെതിരെ പൊലീസും വനിതാ കമ്മീഷനും അടക്കം കേസെടുത്തിട്ടുണ്ട്. എന്നിട്ടും പിസി ജോര്‍ജ് അധിക്ഷേപം നിര്‍ത്താന്‍ തയ്യാറായിട്ടുമില്ല.
 
അതിനിടെ ആണ് സിപിഎമ്മിന്റെ യുവനേതാക്കളില്‍ പ്രമുഖനും തലശ്ശേരി എംഎല്‍എയുമായ എഎന്‍ ഷംസീറും വിവാദത്തിലായിരിക്കുന്നത്. നടിയുടെ പേര് വെളിപ്പെടുത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് ഷംസീറിനെതിരായ പരാതി.
 
മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ കണ്‍വെന്‍ഷനിലാണ് ഷംസീറിന്റെ ഈ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇരയുടെ പേര് വെളിപ്പെടുത്തിയത് കൂടാതെ പണം ലഭിച്ചാല്‍ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ നടി തയ്യാറാകും എന്ന് എഎന്‍ ഷംസീര്‍ പ്രസംഗിച്ചു. 
 
പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് റിയാസ് മുക്കോളിയാണ് ഷംസീറിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. മലപ്പുറം പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശോഭായാത്രയ്ക്കിടെ വനിതാ പൊലീസിനെ കയറിപിടിച്ചു; കണ്ണൂരിര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍