അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

അഭിറാം മനോഹർ
തിങ്കള്‍, 1 ഡിസം‌ബര്‍ 2025 (18:40 IST)
തിരുവനന്തപുരം: ജീവിതത്തില്‍ നേരിടുന്ന വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും നേരെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശക്തമായ പിന്തുണയായി മിത്ര 181 ഹെല്‍പ്പ് ലൈന്‍. കൂടുതല്‍ സ്ത്രീകളിലേക്ക് സേവനം വിപുലീകരിച്ചുകൊണ്ട്, 24 മണിക്കൂറും ടോള്‍ ഫ്രീ നമ്പര്‍ 181 വഴി വിവരസഹായം മുതല്‍ അടിയന്തര ഇടപെടല്‍ വരെ എല്ലാ സഹായങ്ങളും ഇപ്പോള്‍ ലഭ്യമാണ്. 2017ല്‍ സേവനം ആരംഭിച്ചതിനു ശേഷം ഇതുവരെ 5,66,412 കോളുകള്‍ ആണ് മിത്ര 181 സ്വീകരിച്ചത്. അതില്‍ ആവശ്യമായ രണ്ടുലക്ഷം കേസുകളില്‍ നേരിട്ട് ഇടപെട്ട് സഹായം നല്‍കാനും ഹെല്‍പ്പ് ലൈന്‍ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്.
 
 
കൗണ്‍സലിംഗ്, നിയമോപദേശം, താല്‍ക്കാലിക സംരക്ഷണം, അടിയന്തര സഹായം, ഇതെല്ലാം 181 വഴി 24/7 ലഭ്യമാണ്. മിത്ര 181 ഹെല്‍പ്പ് ലൈനിലേക്ക് വരുന്ന കോളുകള്‍ ആവശ്യമായ ഏജന്‍സികളായ പോലീസ്, ആശുപത്രി, ആംബുലന്‍സ് എന്നിവയിലേക്ക് സമയോചിതമായി റഫര്‍ ചെയ്യപ്പെടുന്നു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകള്‍, മറ്റ് തരത്തിലുള്ള അതിക്രമങ്ങളുടെ ഇരകള്‍, കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹാംഗങ്ങള്‍ എന്നിവരെയെല്ലാം ലക്ഷ്യമിട്ടാണ് ഈ സേവനം.
 
ശരാശരി ദിവസവും 300 കോളുകള്‍ മിത്ര 181ലേക്ക് എത്തുന്നു. അതില്‍ ഭൂരിഭാഗവും പ്രതിസന്ധി മണിക്കൂറുകളിലോ വിവരാന്വേഷണങ്ങള്‍ക്കായോ ഉള്ളതാണ്. മൂന്ന് ഷിഫ്റ്റുകളില്‍ 12 വനിതാ സ്റ്റാഫുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവയിലുള്ള ഉന്നത വിദ്യാഭ്യാസമുള്ളവരെ നിയമിച്ചിട്ടുണ്ടെങ്കിലും, എല്ലാവര്‍ക്കും പ്രത്യേക പരിശീലനവും തുടര്‍ പരിശീലനവും നല്‍കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

അടുത്ത ലേഖനം
Show comments