കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി
എം പിയും മറ്റൊരു വൈസ് പ്രസിഡന്റുമായ ഹൈബി ഈഡനാണ് ചുമതല. എഐസിസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണി. കോണ്‍ഗ്രസ് നേതാക്കളെയടക്കം സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെടുന്ന സ്ഥിതി വന്നതിന് പിന്നാലെയാണ് തീരുമാനം. സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം സ്ഥാനമൊഴിഞ്ഞു. എം പിയും മറ്റൊരു വൈസ് പ്രസിഡന്റുമായ ഹൈബി ഈഡനാണ് ചുമതല. എഐസിസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നതോടെ രാഹുലിനെ പിന്തുണച്ചും രാഹുലിനെ തള്ളിപറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അധിക്ഷേപിച്ചും കോണ്‍ഗ്രസ് സൈബറിടത്ത് പോസ്റ്റുകള്‍ നിറഞ്ഞിരുന്നു.എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പോലും സൈബര്‍ ആക്രമണത്തിനിരയായിരുന്നു. സോഷ്യല്‍ മീഡിയ കണ്‍വീനറായിരുന്ന ഡോ സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയ ശേഷം കോണ്‍ഗ്രസ് സൈബര്‍ വിഭാഗത്തെ പുതുക്കിപണിതിരുന്നില്ല. ഗ്രൂപ്പില്‍ അംഗങ്ങളായവര്‍ പോലും നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണത്തില്‍ പങ്കാളികളായെന്ന് കണ്ടെത്തിയിരുന്നു.