Webdunia - Bharat's app for daily news and videos

Install App

'തീക്കളി കളിക്കരുത്, നിങ്ങളുടെ ജോലി അഭിനയമാണ്’- ടൊവിനോയ്ക്ക് ആരാധികയുടെ കത്ത്

Webdunia
ഞായര്‍, 23 ജൂണ്‍ 2019 (16:27 IST)
എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ നടന്‍ ടൊവീനോ തോമസിന് പൊള്ളലേറ്റിരുന്നു. ആരുടെയോ പുണ്യം കൊണ്ട് കാര്യമായി ഒന്നും പറ്റിയില്ലെന്നായിരുന്നു ഇതേതുടര്‍ന്ന് ടൊവിനോയുടെ പ്രതികരണം. സംഭവത്തിൽ ആയിഷ ഹന്നാ എന്ന ആരാധിക എഴുതിയ കുറിപ്പ് വൈറലാകുന്നു. എന്ന അക്കൗണ്ടില്‍ നിന്ന് സിനിമാ പാരഡൈസോ ക്ലബ്ബില്‍ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നതിങ്ങനെ:
 
പ്രിയപ്പെട്ട ടോവിനോ,ദൈവാനുഗ്രഹം കൊണ്ട് ഇന്നലെ ഒരു അപകടത്തില്‍ നിന്ന് രക്ഷപെട്ട വിവരം അറിഞ്ഞു. അങ്ങയുടെ മേല്‍ എപ്പോഴും ആ ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്നാശംസിച്ചു കൊണ്ട് ചില കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു.ഒരു നായക നടന്റെ പ്രധാന കൈമുതല്‍ എന്ന് പറയുന്നത് അയാളുടെ ബാഹ്യ സൗന്ദര്യം തന്നെയാണ്. അതിനെന്തെങ്കിലും കോട്ടം തട്ടിയാല്‍ താങ്കളുടെ സിനിമ ജീവിതം വരെ തകര്‍ന്നു പോവാന്‍ സാധ്യത ഉണ്ട്.ഡ്യൂപ്പുകള്‍ ഇത്തരം സംഘട്ടന രംഗങ്ങള്‍ ചെയ്തും അപകടങ്ങള്‍ തരണം ചെയ്തും വളരെയേറെ പ്രവര്‍ത്തി പരിചയമുള്ളവരാണ്.
 
അവരുടെ ജോലി ചെയ്യാന്‍ അവരെ അനുവദിക്കൂ. താങ്കളുടെ ജോലി അഭിനയമാണ്. താങ്കള്‍ അത് വൃത്തിയായി ചെയ്യുന്നുമുണ്ട്. ദയവു ചെയ്ത് ആവേശം കൂടി ഇത്തരം ‘തീക്കളി ‘ കളിക്കരുത്. മറ്റു ചില സംഘട്ടന രംഗങ്ങള്‍ പോലെ അല്ല തീ കൊണ്ടുള്ള കളി. ഒരു ചെറിയ അപാകത പോലും താങ്കളെ ശക്തമായ രീതിയില്‍ ബാധിച്ചേക്കും.
 
അഭിനയത്തോടുള്ള താങ്കളുടെ ആവേശവും അഭിനിവേശവും അര്‍പ്പണബോധവും എല്ലാം മനസിലാക്കി കൊണ്ട് തന്നെ പറയുന്നു.. ഇത്തരം സാഹസികത ഭാവിയില്‍ ഒഴിവാക്കണം. നമുക്കു ആവശ്യമുള്ളത് താങ്കളിലെ നടനെയാണ്. ദൈവാനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കട്ടെ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments