Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേക്കപ്പില്ലാത്ത പ്രിയ വാര്യരെ കണ്ട് അമ്പരന്ന് ആരാധകർ

മേക്കപ്പില്ലാത്ത പ്രിയ വാര്യരെ കണ്ട് അമ്പരന്ന് ആരാധകർ
, ഞായര്‍, 23 ജൂണ്‍ 2019 (14:31 IST)
അഡാര്‍ ലൗ എന്ന ഒറ്റചിത്രത്തിലൂടെ സൌത്ത് ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യർ. മെയ്ക്കപ്പില്ലാതെയുള്ള പ്രിയാ വാര്യരുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരം ചിത്രീകരണത്തിനായി ഹൈദരാബാദില്‍ എത്തിയപ്പോഴുള്ള ചിത്രങ്ങലാണ് ഇവ.
 
കടും പച്ച നിറത്തിലുള്ള ടോപ്പും കറുത്ത നിറത്തിലുള്ള പാന്റ്സും കണ്ണടയുമാണ് വേഷം. എന്നാല്‍ ഒട്ടും മേയ്ക്കപ്പ് ഇല്ലെന്നതാണ് പ്രത്യേകത. വിമാനത്താവളത്തിലൂടെ അലസമായി നടന്നു നീങ്ങുകയാണ് താരം.
 
താര സുന്ദരി ശ്രീവിദ്യയുടെ ജീവിതം പ്രമേയമായ ശ്രീദേവി ബംഗ്ലാവിലെ കേന്ദ്ര കഥാപാത്രമായാണ് പ്രിയ വേഷമിടുന്നത്. കൂടാതെ സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രമേയമാക്കി മായങ്ക് ശ്രീവാസ്തവ ഒരുക്കുന്ന ലൗ ഹാക്കര്‍ എന്ന ചിത്രത്തിലും പ്രിയ വേഷമിടുന്നു. ഒപ്പം, തെലുങ്ക്, കന്നട ചിത്രങ്ങളിലും പ്രിയ കരാർ ഒപ്പിട്ടു കഴിഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യദിനം വാരിയത് കോടികൾ, 9 ദിവസം കൊണ്ട് 20 കോടി കടന്ന് ഉണ്ട! - 2019 ൽ ഇത് മമ്മൂട്ടിയുടെ നാലാമത്തെ സൂപ്പർഹിറ്റ്