Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് പുതിയ 10ഹോട്ട്‌സ്‌പോട്ടുകള്‍; എട്ടും പാലക്കാട് നിന്ന്

സംസ്ഥാനത്ത് പുതിയ 10ഹോട്ട്‌സ്‌പോട്ടുകള്‍; എട്ടും പാലക്കാട് നിന്ന്

ശ്രീനു എസ്

തിരുവനന്തപുരം , ശനി, 6 ജൂണ്‍ 2020 (21:35 IST)
സംസ്ഥാനത്ത് പുതിയ 10ഹോട്ട്‌സ്‌പോട്ടുകളെ കൂടി പ്രഖ്യാപിച്ചു. ഇതില്‍ എട്ടും പാലക്കാട് നിന്നാണ്. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 138 ആയി. കൊല്ലത്തും കോഴിക്കോട്ടും ഇന്ന് ഓരോ ഹോട്ട്‌സ്‌പോട്ടുവീതം പ്രഖ്യാപിച്ചു.
 
22പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച പാലക്കാട് ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ജില്ലയിലെ
വികെ ശ്രീകണ്ഠന്‍ എംപിയും ഷാഫി പറമ്പില്‍ എംഎല്‍എയും നിരീക്ഷണത്തിലായി. മേയ് 26ന് കോവിഡ് പരിശോധന മെഷീന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം എംപിയും എംഎല്‍എയും ജില്ല മെഡിക്കല്‍ ഓഫിസറും ജില്ല ആശുപത്രി സൂപ്രണ്ടും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവരെ ക്വാറന്റൈനിലാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1000 കഴിഞ്ഞു; നിരീക്ഷണത്തിലുള്ളത് രണ്ടുലക്ഷത്തോളം പേര്‍