Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീഡിയോ കണ്ട് 10 വയസുകാരിയെ പീഡിപ്പിച്ചു, 11,12 പ്രായം വരുന്ന 5 ആൺകുട്ടികൾക്കെതിരെ കേസ്

വീഡിയോ കണ്ട് 10 വയസുകാരിയെ പീഡിപ്പിച്ചു, 11,12 പ്രായം വരുന്ന 5 ആൺകുട്ടികൾക്കെതിരെ കേസ്
‌‌കോഴിക്കോട് , തിങ്കള്‍, 12 ജൂലൈ 2021 (10:28 IST)
കോഴിക്കോട്: പത്ത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 11,12 വയസ് പ്രായമുള്ള അഞ്ച് ആൺകുട്ടികൾക്കെതിരെ കേസ്. കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. മൊബൈലിൽ വീഡിയോ കണ്ടാണ് 11,12 വയസുള്ള കുട്ടികൾ പത്ത് വയസുകാരിയെ പീഡിപ്പിച്ചത്. ജുവനൈൽ കോടതിക്ക് മുൻപിൽ ഹാജരാക്കിയ ഇവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
 
2 മാസം മുൻപാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. വീട്ടിൽ രക്ഷിതാക്കളില്ലാത്ത സമയത്തെത്തിയ ആൺകുട്ടികൾ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചെൻകിലും ബന്ധുക്കൾ പരാതി നൽകിയില്ല. പകരം പെൺകുട്ടിയുടെ ബന്ധുക്കൾ ഈ ആൺകുട്ടികളെ മർദ്ദിക്കുകയും ചെയ്‌തു.
 
തുടർന്ന് 3 ദിവസം മുൻപ് വീട്ടുകാർ വഴക്ക് കൂടുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാർആണ് പോലീസിൽ വിവരമറിയിച്ചത്. ഇതൊടെ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് ചോദ്യം ചെയ്‌തതോടെയാണ് 3 ആൺകുട്ടികൾക്ക് പുറമെ 2 പേർ കൂടി ഉള്ളതായി അറിഞ്ഞത്. മൊബൈൽ ഫോണിൽ കണ്ട വീഡിയോ ദൃശ്യമാണ് ഇത്തരത്തിൽ ചെയ്യാൻ കാരണമായതെന്ന് കുട്ടികൾ കൗൺസലിങിൽ വെളിപ്പെടുത്തി. ആൺകുട്ടികളെ തല്ലിയതിന് പെൺകുട്ടിയുടെ ബന്ധുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്