ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ ഓണത്തോട് അനുബന്ധിച്ച് വിവാഹങ്ങളുടെ ഗംഭീര തിരക്കാണ് അനുഭവപ്പെടുന്നത്. ഉത്രട്ടാതി ദിനമായ കഴിഞ്ഞ ദിവസം മാത്രം 167 വിവാഹങ്ങളാണ് ഇവിടെ നടന്നത്. ഇതിനൊപ്പം 587 കുട്ടികൾക്ക് ചോറൂണും നടന്നു. തിരക്ക് നിയന്ത്രിക്കാനായി ഗുരുവായൂർ ദേവസ്വം വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ഇതിനായി ക്ഷേത്ര മുറ്റത്തു സ്ഥിരമായുള്ള മൂന്നു വിവാഹ മണ്ഡപങ്ങൾ കൂടാതെ താത്കാലികമായി രണ്ട് വിവാഹ മണ്ഡപങ്ങൾ കൂടി ഒരുക്കിയിരുന്നു. തിങ്കളാഴ്ച 117 വിവാഹങ്ങളാണ് നടക്കുന്നത്.
ഇതിനൊപ്പം കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ 24 ലക്ഷം രൂപയുടെ തുലാഭാരം വഴിപാടും നടന്നു. 5.78 ലക്ഷം രൂപയുടെ പാൽപ്പായസം വഴിപാടും നടന്നു. നിർമ്മാല്യ ദർശനത്തിനും ദിവസവും പുലർച്ചെ അത്യപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്.