Select Your Language

Notifications

webdunia
webdunia
webdunia
webdunia

പബ്ജി കളിക്കാന്‍ അമ്മ പുതിയ ഫോണ്‍ വാങ്ങി നല്‍കിയില്ല; പത്താം ക്ലാസുകാരന്‍ വീട്ടുമുറ്റത്തെ ഊഞ്ഞാലില്‍ തൂങ്ങിമരിച്ചു

10th Class Student commits Suicide for not giving new Mobile Phone for gaming
, തിങ്കള്‍, 30 മെയ് 2022 (11:50 IST)
പബ്ജി കളിക്കാന്‍ പുതിയ ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ വിഷമത്തില്‍ പത്താം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകന്‍ അഭിജിത്താണ് വീട്ടുമുറ്റത്തെ ഊഞ്ഞാലില്‍ തൂങ്ങിമരിച്ചത്. അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അഭിജിത്ത്. എസ്എസ്എല്‍സി പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയായിരുന്നു സംഭവം. 
 
നേരത്തെ പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെത്തുടര്‍ന്ന് അഭിജിത്തിനെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും പബ്ജി കളിക്കാന്‍ വേണ്ടി പുതിയ ഫോണ്‍ വാങ്ങിത്തരണമെന്ന് അഭിജിത്ത് നിരന്തരം അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവുമായി വേര്‍പ്പെട്ട് താമസിക്കുന്ന ബിന്ദുവിന് സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ട് പിന്നീട് വാങ്ങിത്തരാം എന്ന് പറഞ്ഞുവെങ്കിലും അഭിജിത്ത് വഴങ്ങിയില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,706 പേര്‍ക്ക്; മരണം 25