Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 രൂപ, കൂടിയ ശമ്പളം 1,66,800 ശമ്പള പരിഷ്‌കരണ കമ്മീഷൻ ശുപാർശ

സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 രൂപ, കൂടിയ ശമ്പളം 1,66,800 ശമ്പള പരിഷ്‌കരണ കമ്മീഷൻ ശുപാർശ
, വെള്ളി, 29 ജനുവരി 2021 (17:41 IST)
സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാക്കണമെന്ന് 11ആം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാർശ. കൂടിയ അടിസ്ഥാന ശമ്പളമായി 1,66,800 രൂപയും ശമ്പള കമ്മീഷൻ ശുപാർശ ചെയ്‌തിട്ടുണ്ട്.
 
നിലവിൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 17000 രൂപയും കൂടിയ അടിസ്ഥാന ശമ്പളം 1.20 ലക്ഷവുമാണ്. കുറഞ്ഞ പെൻഷൻ തുക 11,500 രൂപയും കൂടിയ പെൻഷൻ തുക 83,400 രൂപയും ആക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പെൻഷൻ പ്രായം ഉയർത്തുന്നതിനെ പറ്റി ആദ്യ റിപ്പോർട്ടിൽ പരാമർശമില്ല.
 
2019 ജൂലൈ 1മുതൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അടുത്ത പരിഷ്ക്കരണം കേന്ദ്രശമ്പള പരിഷ്‌കരണത്തിന് ശേഷം 2026ൽ മതിയെന്നാണ് നിർദേശം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച