Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ്: സംസ്ഥാനത്തെ 10 ജില്ലകളിൽ നിരോധനാജ്ഞ നീട്ടി

കൊവിഡ്: സംസ്ഥാനത്തെ 10 ജില്ലകളിൽ നിരോധനാജ്ഞ നീട്ടി
, ശനി, 31 ഒക്‌ടോബര്‍ 2020 (09:24 IST)
സംസ്ഥാനത്തെ 10 ജില്ലകളിൽ നിരോധനാജ്ഞ തുടരും. നവംബർ 15 വരെയാണ് നിരോധനാജ്ഞ തുടരുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിരോധഞാജ്ഞ തുടരണമോ എന്ന കാര്യത്തിൽ ജില്ലാ കളക്‌ടർമാർക്ക് തീരുമാനമെടുക്കാമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
 
എറണാകുള,തൃശൂർ,മലപ്പുറം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം,കണ്ണൂർ,കോട്ടയം,ഇടുക്കി,ജില്ലകളിൽ 15 ദിവസം കൂടി നിരോധനാഞ തുടരും. അതേസമയം കോഴിക്കോട് ഒരാഴ്‌ച്ച കൂടി നിരോധനാജ്ഞ തുടരുമെന്നും പിന്നാലെ വേണ്ട നടപടികൾ ജനപ്രതിനിധികളുൾപ്പടെയുള്ളവരുമാറ്റി ചർച്ച നടത്തി തീരുമാനിക്കുമെന്നും കളക്‌ടർ പറഞ്ഞു.
 
അതേസമയം തിരുവനന്തപുരം,പാലക്കാട് ജില്ലകളീൽ നിരോധനാജ്ഞ പ്രഖ്യാപക്ക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരിമരുന്ന് കേസ്-സ്വർണക്കടത്ത് ബന്ധം: എൻഐഎ അന്വേഷിച്ചേക്കും