Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയിൽ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി

ശബരിമലയിൽ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി
, ശനി, 5 ജനുവരി 2019 (19:21 IST)
പത്തനംതിട്ട: ശബരിമലയിൽ നിരോധനാഞ്ഞ മകരവിളക്ക് വരെ നീട്ടി. നിരോധനാഞ്ഞ ഇന്നവസാനിക്കാനിരിക്കെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ നീട്ടിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്മാരും നിരോധനാജ്ഞ നീട്ടിയ നടപടിയെ അനുകൂലിച്ചിട്ടുണ്ട്. ഈ മാസം പതിനാലിനാണ് മകരവിളക്ക്.
 
ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള ഏല്ലാ മേഖലകളിലും നിരോധനാജ്ഞ ബാധമായിരിക്കും. ശബരിമല ഭക്തർക്ക് കൂട്ടം ചേർന്ന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസങ്ങൾ ഉണ്ടാകില്ലാ എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മകരവിളക്കിന് ശബരിമലയിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്താനാനാണ് പൊലീസ് തയ്യാറെടുക്കുന്നത്. 
 
മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ സുരക്ഷ ഒരുക്കും. സ്ത്രീ പ്രവേശനത്തെ തുടർന്ന് മകരവിളക്ക് സമയത്ത് പുല്ലുലേട്ടിൽ പ്രതിഷേധങ്ങൾ ഉണ്ടാകും എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രശസ്ത നടി സിമ്രാൻ സിംഗ് മരിച്ചനിലയിൽ, ദുരുഹത പരത്തി തലയിലും മുഖത്തും ആഴത്തിലുള്ള മുറിവുകൾ