Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് മുതൽ നിരോധനാജ്ഞ: പൊതുഗതാഗതത്തിന് തടസ്സമില്ല

സംസ്ഥാനത്ത് ഇന്ന് മുതൽ നിരോധനാജ്ഞ: പൊതുഗതാഗതത്തിന് തടസ്സമില്ല
, ശനി, 3 ഒക്‌ടോബര്‍ 2020 (08:00 IST)
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടകൾക്കും ബാങ്കുകൾക്കും മുന്നിൽ അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുവാൻ പാടില്ല. ആരാധനാലയങ്ങളിലും പൊതുചടങ്ങുകളിലും 20ൽ കൂടുതൽ ആളുകൾ കൂടുന്നതിനും വിലക്കുണ്ട്.
 
വിവിധ ജില്ലകളിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് അതാത് ജില്ലകളിലെ കളക്‌ടർമാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുതെന്ന നിർദ്ദേശം എല്ലായിടത്തും ബാധകമാണ്. തിരുവനന്തപുരത്ത് കണ്ടെയിൻമെൻറ് സോണിലും പുറത്തും വ്യത്യസ്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കണ്ടെയിന്മെന്റ് സോണിൽ വിവാഹം മരണം സംബന്ധിച്ച ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് അനുമതി. എന്നാൽ സോണിന് പുറത്ത് 50 വരെ ആളുകൾക്ക് അനുമതിയുണ്ട്. മറ്റ് ജില്ലകളിൽ വിവാഹചടങ്ങുകളിൽ 50 പേരും മരണാനന്തരചടങ്ങിൽ 20 പേരും എന്നതാണ് നിർദ്ദേശം.
 
അതേസമയം പൊതുഗതാഗതം തടസ്സപ്പെടില്ല.സർക്കാർ ഓഫീസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ ബാങ്കുകൾ ഹോട്ടലുകൾ എന്നിവയെല്ലാം കൊവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് പ്രവർത്തിക്കും. ഈ മാസം ഒക്‌ടോബർ 15 മുതൽ അൺലോക്ക് ഇളവുകൾ വരുമെങ്കിലും 15ന് മുൻപ് സ്ഥിതിഗതികൾ പരിഗണിച്ചുകൊണ്ടായിരിക്കും സ്കൂളുകൾ തുറക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്: 9,258 പേർക്ക് കൊവിഡ്, 8,274 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ