Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 15 മിനിട്ട് വൈദ്യുതി നിയന്ത്രണം

Webdunia
വ്യാഴം, 28 ഏപ്രില്‍ 2022 (16:41 IST)
സംസ്ഥാനത്ത് ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇ‌ബി. കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്ത് 15 മിനിയ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇ‌ബി തീരുമാനിച്ചത്. നഗരമേഖലകളിലും ആശുപത്രികൾ ഉ‌ൾപ്പടെയുള്ള അവശ്യസേവനമേഖലകളിലും നിയന്ത്രണം ഉണ്ടാകില്ല.
 
കേരളത്തിന് വൈദ്യുതി നൽകുന്ന ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ കൽക്കറി ക്ഷാമം മൂലം ഉത്പാദനം കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് കിട്ടേണ്ട വൈദ്യുതിയിൽ 400 മു​തൽ 500 മെ​ഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാവും. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയത്.
 
കൽക്കരി ക്ഷാമത്തെ തുടർന്ന്  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ പവർകട്ട് ഏർപ്പെടുത്തിയിരുന്നു. നിലവിൽ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഒരു മണിക്കൂറിലേറെ പവർ കട്ടോ ലോഡ് ഷെഡിം​ഗോ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യം പരിഗണിച്ച കോഴിക്കോട് നല്ലളത്തെ താപവൈദ്യുതി നിലയത്തിൽ ഉത്പാദനം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ വൈദ്യുത ക്ഷാമത്തിന് പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇ‌ബി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments