പ്രണയാഭ്യര്‍ത്ഥനയുമായി നടന്ന അയല്‍വാസിക്കെതിരെ പരാതി നല്കിയ പതിനാറുകാരിക്ക് ക്രൂരമര്‍ദ്ദനം
പ്രേമാഭ്യര്‍ത്ഥന നടത്തിയ അയല്‍വാസിക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടിക്ക് മര്‍ദ്ദനം
പ്രണയാഭ്യര്‍ത്ഥനയുമായി പിറകെ നടന്ന് ശല്യം ചെയ്ത അയല്‍വാസിക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടിക്ക് മര്‍ദ്ദനം. പതിനാറുകാരിയായ പെണ്‍കുട്ടിയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. അഞ്ചംഗസംഘം വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയും ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയുമായിരുന്നു.
സ്ഥിരമായി പ്രേമാഭ്യര്‍ത്ഥന നടത്തി പിറകേനടന്ന ഇരുപത്തിനാലുകാരനെ ഭയന്ന് പെണ്‍കുട്ടിയും വീട്ടുകാരും കോടനാട് പൊലീസില്‍ പരാതി നല്കുകയായിരുന്നു. ഇതില്‍ കുപിതനായ യുവാവ് മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടില്‍ കയറി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.