Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജ്യൂസിൽ മയക്കുമരുക്ക് കലർത്തി നൽകി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു, സുഹൃത്ത് അടക്കം 4 പേർ പിടിയിൽ

ജ്യൂസിൽ മയക്കുമരുക്ക് കലർത്തി നൽകി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു, സുഹൃത്ത് അടക്കം 4 പേർ പിടിയിൽ
കോഴിക്കോട് , ബുധന്‍, 20 ഒക്‌ടോബര്‍ 2021 (16:42 IST)
കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്തിന് സമീപം  17കാരിയെ നാല് പേർ ചേർന്ന് പീ‍ഡിപ്പിച്ചു. പ്രണയം നടിച്ച് ആൺസുഹൃത്തും കൂട്ടുകാരും ചേർന്നാണ് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഈ മാസം മൂന്നിനായിരുന്നു സംഭവം.
 
കോഴിക്കോട്ടെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച പെൺകുട്ടിക്ക് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം സുഹൃത്തും ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനവിവരം പുറത്തറിയിച്ചാൽ കൊന്ന് കളയുമെന്ന് യുവാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇവര്‍ പെണ്‍കുട്ടിയെ അവരുടെ ബന്ധുവീടിന് സമീപം കൊണ്ടെത്തിച്ച ശേഷം രക്ഷപ്പെടുകയും ചെയ്തു.
 
സംഭവത്തിൽ കായക്കൊടി സ്വദേശികളേയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത, ലഹരിക്കേസിൽ ആര്യന് ജാമ്യമില്ല