Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രിട്ടണിൽ നിന്നെത്തിയ 18 പേരുടെ പരിശോധനാഫലം ഇന്ന്: കേരളത്തിൽ ആറ് ജില്ലകളിൽ കനത്ത ജാഗ്രത

ബ്രിട്ടണിൽ നിന്നെത്തിയ 18 പേരുടെ പരിശോധനാഫലം ഇന്ന്: കേരളത്തിൽ ആറ് ജില്ലകളിൽ കനത്ത ജാഗ്രത
, ചൊവ്വ, 29 ഡിസം‌ബര്‍ 2020 (14:35 IST)
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ബ്രിട്ടണിൽ നിന്നും നാട്ടിലെത്തിയ 18 പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധയാണോ എന്നറിയുന്നതിനായി സ്രവ സാമ്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.
 
കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം,കോഴിക്കോട്,കണ്ണൂർ എന്നീ ജില്ലകളിൽ നിന്നും ഉള്ളവരാണ് ഇവർ. ഇവരുടെ പരിശോധനാഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ രാജ്യത്തെ വിമാനത്താവളങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദേശം നൽകി. കേരളവും പുതിയ വൈറസിനെതിരെ കനത്ത ജാഗ്രതയിലാണ്..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: രാജന്റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകുന്നില്ലെന്ന് പരാതിക്കാരി