മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിയ്ക്കപ്പെട്ട 28 കാരിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ 190 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ. ഗൈനക്കോളജി, ജനറല്‍ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, പീഡിയാട്രിക് സര്‍ജറി, ന്യൂറോ സര്‍ജറി, പ്‌ളാസ്റ്റിക് സര്‍ജറി, യൂറോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിൽനിന്നുമായി 107 ഡോക്ടർമാരും, 42 നഴ്സുമാരും, 41 പാരാമെഡിക്കല്‍ സ്റ്റാഫ്, എക്‌സ്റേ, ഇസിജി. സ്‌കാനിങ് വിഭാഗങ്ങളിൽനിന്നുമുള്ളവരെയുമാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.
പ്രസവത്തിനായി മെയ് 24ന് അശുപത്രിയിലെതിയ 28 കാരിയ്ക്ക് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രസവത്തെ തുടർന്ന് രക്തസ്രാവമുണ്ടായതോടെ കാർഡിയോ, തൊറാക്സി സർജൻമാർ യുവറ്ഹിയെ പരിചരിച്ചിരുന്നു, 10 ഓളം വകുപ്പുകളിൽ ചികിത്സ തേടിയിരുന്നതിനാലാണ് ഇത്രയധികം ആരോഗ്യ പ്രവർത്തകർ സമർക്കത്തിൽ വരാൻ കാരണം. 120 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. യുവതിയ്ക്ക് എവിടെനിന്നുമാണ് കൊവിഡ് ബാധിച്ചത് എന്ന് വ്യക്തമായിട്ടില്ല.