Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണി ചെയ്തില്ലെങ്കിലും ബില്ല് പാസാക്കി : എഞ്ചിനീയർമാർ സസ്‌പെൻഷനിൽ

Bribe
, വെള്ളി, 26 മെയ് 2023 (19:01 IST)
പത്തനംതിട്ട: പണി നടന്നില്ലെങ്കിലും കരാറുകാരന് നാലര ലക്ഷം രൂപയുടെ ബില്ല് മാറിയ സംഭവവുമായി ബന്ധപ്പെട്ട എഞ്ചിനീയർമാരെ അധികാരികൾ സസ്‌പെൻഡ് ചെയ്തു. പത്തനംതിട്ട റോഡ്‌സ് സബ് ഡിവിഷൻ മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.ബിനു, മുൻ അസിസ്റ്റന്റ് എൻജിനീയർ അഞ്ജു സലിം എന്നിവരെയാണ് മരാമത്ത് വകുപ്പ് സസ്‌പെൻഡ് ചെയ്തത്.
 
പത്തനംതിട്ട ജില്ലയിലെ കോന്നി-ളാക്കൂർ-കുമ്പഴ റോഡിൽ സൂചന ബോർഡുകൾ, ഇടിതാങ്ങി എന്നിവ സ്ഥാപിക്കാതെ തന്നെ അവ സ്ഥാപിച്ചു എന്ന് രേഖകൾ ഉണ്ടാക്കിയാണ് കരാറുകാരന് പണം നൽകിയത്. എന്നാൽ വിജിലൻസ് അന്വേഷണത്തിൽ ഉദ്യോഗസ്ഥരെ പിടികൂടി. എന്നാൽ ഇവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടെങ്കിലും സ്ഥലം മാറ്റം മാത്രമാക്കി.
 
ഇവർക്കെതിരെയുള്ള ആരോപണം ശക്തമായതോടെയാണ് ഇപ്പോൾ സസ്‌പെൻഡ് ചെയ്തത്. ഭരണകക്ഷി യൂണിയന്റെ സാസംഥാന ഭാരവാഹികൂടിയായ ഒരു ഉദ്യോഗസ്ഥൻ മുമ്പും കൈക്കൂലി കേസുകളിൽ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ടു ലക്ഷത്തിന്റെ ലഹരിമരുന്നുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു