Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് മരണങ്ങളും സമാനരീതിയില്‍; 52 ദിവസത്തിനുള്ളില്‍ ആ വീടിനുള്ളില്‍ നടന്നതെന്ത്, കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടോ ?

52 ദിവസത്തിനുള്ളില്‍ ആ വീടിനുള്ളില്‍ നടന്നത് സമാനരീതിയിലുള്ള രണ്ട് മരണം - കുട്ടികള്‍ ലൈംഗികമായി ഉപയോഗിക്കപ്പെട്ടോ ?

രണ്ട് മരണങ്ങളും സമാനരീതിയില്‍; 52 ദിവസത്തിനുള്ളില്‍ ആ വീടിനുള്ളില്‍ നടന്നതെന്ത്, കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടോ ?
പാലക്കാട് , തിങ്കള്‍, 6 മാര്‍ച്ച് 2017 (17:18 IST)
ഒരു വീട്ടിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ഒരേ രീതിയിൽ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുട്ടികളെ കൊലപ്പെടുത്തിയതല്ല എന്ന് വ്യക്തമാകുമ്പോഴും ഇവര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടിരുന്നതായി സംശയമുള്ളതാണ് പൊലീസിനെ വലയ്‌ക്കുന്നത്.

സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ഒരേ രീതിയിൽ 52 ദിവസത്തിനുളളിൽ തൂങ്ങി മരിക്കണമെങ്കില്‍ തക്കതായ കാരണമുണ്ടാകുമെന്ന് പൊലീസ് ഉറച്ചു വിശ്വസിക്കുന്നു. കൊലപ്പെടുത്തിയതാണോ എന്ന കാര്യവും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

ശെൽവപുരം ഷാജി -ഭാഗ്യം ദമ്പതികളുടെ മക്കളായ പതിനൊന്നു വയസുകാരി ഹൃതിക മരിച്ചത് ജനുവരി പതിമൂന്നിന്. 52 ദിവസത്തിനുശേഷം ഹൃതികയുടെ ഇളയസഹോദരി ഒൻപതുവയസുള്ള ശരണ്യയും മരിച്ചു. ഇതോടെയാണ് രണ്ടു കുട്ടികളും ലൈംഗികചൂഷണത്തിന് ഇരയാക്കപ്പെട്ടോ എന്ന സംശയം ബലപ്പെട്ടത്.

രണ്ടു കുട്ടികളും വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇവരുടേത് കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇല്ലാത്തതിനാല്‍ നേരത്തെ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈക്കടിച്ച് മടുത്തെങ്കില്‍ ഇനി ഡിസ്‌ലൈക്ക് അടിക്കാം; കിടിലന്‍ ഫീച്ചറുകളുമായി ഫേസ്‌ബുക്ക് !