Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെടുമങ്ങാട്ട് രണ്ടു ടൺ പഴകിയ മീൻ പിടിച്ചു

നെടുമങ്ങാട്ട് രണ്ടു ടൺ പഴകിയ മീൻ പിടിച്ചു
, ഞായര്‍, 4 ജൂണ്‍ 2023 (08:54 IST)
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ നിന്ന് കഴിഞ്ഞ ദിവസം രണ്ടു ടൺ പഴകിയ മീൻ പിടിച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇതി കണ്ടെത്തിയത്. ഇതിനായി പതിനഞ്ചോളം വാഹനങ്ങൾ പരിശോധിച്ചു
 
തമിഴ്‌നാട്ടിലെ വേളാങ്കണ്ണിക്കടുത്ത് പൂംപുഹാറിൽ നിന്നും മലപ്പുറം കൊണ്ടോട്ടിയിൽ നിന്നും കൊണ്ട് വന്ന മീനാണ് പിടിച്ചെടുത്തത്. ചൂര മീനായിരുന്നു രന്ടു ലോറികളിലും ഉണ്ടായിരുന്നത്.
 
വേളാങ്കണ്ണിയിലെ മീൻ പിടിച്ചെടുത്തപ്പോൾ മലപ്പുറത്ത്‌ നിന്ന് വന്നവർ ലോറിയുമായി കടന്നുകളയാൻ ശ്രമിച്ചെങ്കിലും അധികാരികൾ ലോറി തടഞ്ഞതാണ് പിടിച്ചെടുത്തത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് ഈ മീൻ എന്ന് അധികാരികൾ അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടില്‍ മഴപെയ്തപ്പോള്‍ ടെറസില്‍ തുണി എടുക്കാന്‍ പോയ യുവതി ഇടിമിന്നലേറ്റു മരിച്ചു