Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ചൻകോവിൽ ആറ്റിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

Drowning
, ഞായര്‍, 21 മെയ് 2023 (19:56 IST)
ആലപ്പുഴ : അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. മാവേലിക്കര തഴക്കര വെട്ടിയാർ തറാൽ വടക്കതിൽ ഉടയാൻ - ബിനിലത ദമ്പതികളുടെ മകൻ അഭിമന്യു (15), സുനിൽ - ദീപ്തി ദമ്പതികളുടെ മകൻ ആദർശ് (17) എന്നിവരാണ് മുങ്ങിമരിച്ചത്. ഇവർക്കൊപ്പം ഒഴുക്കിൽ പെട്ട വെട്ടിയാർ തറാൽ വടക്കതിൽ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണി (17) ആണ് രക്ഷപ്പെട്ടത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് വെട്ടിയാർ കൊമ്മ ഭാഗത്തു മൂന്നു പേരും സൈക്കിൾ ചവിട്ടാനായി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ സൈക്കിളുകൾ കടവിലെ കുറ്റിക്കാടിനു സമീപം വച്ചിട്ടായിരുന്നു ആറ്റിൽ ഇറങ്ങിയത്. എന്നാൽ ശക്തമായ ഒഴുക്കിൽ പെട്ട് അഭിമന്യു വെള്ളത്തിൽ താന്. രക്ഷിക്കാനായി മറ്റു രണ്ടു പേരും ഇറങ്ങിയെങ്കിലും ആദർശും ഒഴുക്കിൽ പെടുകയായിരുന്നു.
 
ഉണ്ണികൃഷ്ണന്റെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും രണ്ടുപേരും വെള്ളത്തിനടിയിൽ താഴുകയായിരുന്നു. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.      
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലു വർഷത്തിനിടെ രാജ്യത്ത് ഐടി മേഖലയിൽ 2 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതായി കണക്കുകൾ