Webdunia - Bharat's app for daily news and videos

Install App

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന യുവതി തൂങ്ങിമരിച്ച നിലയില്‍,ശരണ്യ നാലുമാസം ഗര്‍ഭിണി

കെ ആര്‍ അനൂപ്
ചൊവ്വ, 16 മെയ് 2023 (12:09 IST)
നാലുമാസം ഗര്‍ഭിണിയായ യുവതിയെ പുനലൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കല്ലാര്‍ സ്വദേശി ശരണ്യ ആണ് മരിച്ചത്. 23 വയസ്സായിരുന്നു പ്രായം. ഇന്ന് പുലര്‍ച്ചയായിരുന്നു ശരണ്യയെ തൂങ്ങിമരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുമ്പാണ് കൊട്ടാരക്കര പുത്തൂര്‍ സ്വദേശി അഖിലുമായി ശരണ്യയുടെ വിവാഹം നടന്നത്.
 
മാതാപിതാക്കള്‍ക്കൊപ്പം ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു ശരണ്യ. പുലര്‍ച്ചെ ഒരുമണിയോടെ മറ്റൊരു റൂമിലേക്ക് മാറിക്കിടന്നു. രാവിലെ ചായയുമായി എത്തി മകളെ വിളിക്കാന്‍ നോക്കിയ അമ്മയാണ് വാതില്‍ അകത്തുനിന്ന് അടച്ചതായി കണ്ടത്. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ ചവിട്ടി തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് ശരണ്യയെ കണ്ടത്.
 
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഉടനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അഖിലുമായുള്ള പ്രണയത്തെ തുടര്‍ന്നായിരുന്നു ശരണ്യയുടെ വിവാഹം. ഭര്‍ത്താവുമായുള്ള പിണക്കത്തെ തുടര്‍ന്ന് മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് ശരണ്യ പുനലൂരിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് എത്തിയത്.
 
അസ്വാഭാവിക മരണത്തിന് പുനലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍; തനിക്ക് സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന എഡിജിപിയുടെ മൊഴി കള്ളമെന്ന് പി വിജയന്‍

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

അടുത്ത ലേഖനം
Show comments