Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതി കൊല്ലപ്പെട്ട നിലയിൽ, ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

യുവതി കൊല്ലപ്പെട്ട നിലയിൽ, ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
, ഞായര്‍, 10 ജൂലൈ 2022 (17:22 IST)
പുനലൂർ: പുനലൂർ മണിയാർ ഇടക്കുന്നിൽ യുവതിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതിനൊപ്പം കൈത്തണ്ട മുറിച്ചും കഴുത്തിൽ കുരുക്കിട്ടും ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവിനെ പോലീസ് വീട്ടിൽ നിന്ന് പിടികൂടി.
 
മണിയാറിൽ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്നു മുളവാറ്റിക്കോണം മഞ്ജു ഭവനിൽ മഞ്ജു എന്ന 35 കാരിയാണ്‌ കൊല്ലപ്പെട്ടത്. അഞ്ചൻകോവിൽ സ്വദേശിയായ ഇവരുടെ ഭർത്താവ് മണികണ്ഠനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
 
മഞ്ജുവിന്റെ കുടുംബ വീടിനടുത്തതാണ് ഇവർ വാടകയ്ക്ക് താമസിക്കുന്നത്. ദിവസവും ഇവർ കുടുംബ വീട്ടിൽ പോകാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഇവർ എത്തിയില്ല. മഞ്ജുവിന്റെ പിതാവ് മഞ്ജുവിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മഞ്ജു ഉറങ്ങുകയാണെന്നു മണികണ്ഠൻ പറഞ്ഞിരുന്നു. എന്നാൽ സംശയം തോന്നി ഇന്ന് രാവിലെ മഞ്ജുവിന്റെ സഹോദരൻ പ്രമോദ് ഇവരുടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് സംഗതി വഷളായ നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.
 
വിവാഹം കഴിഞ്ഞു പതിനഞ്ചു വർഷമായി ഇവർ തമ്മിൽ ദിവസവും വഴക്കും ബഹളവുമായതിനാൽ കഴിഞ്ഞ ദിവസവും വഴക്കുണ്ടായപ്പോൾ പരിസര വാസികൾ ഇത് കാര്യമാക്കിയില്ല. ഒരു മാസം മുമ്പും വഴക്കിനെ തുടർന്ന് മഞ്ജു പോലീസിൽ പരാതി നൽകിയപ്പോൾ പോലീസ് മണികണ്ഠനെ താക്കീതു ചെയ്തിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെക്കൻ കൊറിയയിൽ ജോലി വാഗ്ദാനം ചെയ്തു 5.54 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ