Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽ കവർച്ച: ലോക്കറിൽ സൂക്ഷിച്ച 350 പവൻ കവർന്നു

Gold

അഭിറാം മനോഹർ

, ഞായര്‍, 14 ഏപ്രില്‍ 2024 (16:10 IST)
മലപ്പുറം പൊന്നാനിയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവനോളം സ്വര്‍ണം കവര്‍ന്നു. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. പൊന്നാനി ഐശ്വര്യ തിയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. രാജേഷ് കുടുംബസമേതം ദുബായിലാണുള്ളത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ വീട്ടില്‍ നിന്നും പോയത്.
 
ഇതിനിടെ ശനിയാഴ്ച വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിന്റെ പിന്‍വശത്തുള്ള ഗ്രില്‍ തകര്‍ന്ന നിലയില്‍ കാണുന്നത്. തുടര്‍ന്ന് അകത്ത് കയറിയപ്പോള്‍ അലമാരയും മറ്റും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ വിവരം വീട്ടുടമയെ അറിയിക്കുകയായിരുന്നു. 350 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് ഉടമകള്‍ പോലീസിനെ അറിയിച്ചത്. വീട് സിസിടിവി നരീക്ഷണത്തിലായിരുന്നെങ്കിലും സിസിടിവി ഡിവിആര്‍ ഉള്‍പ്പടെ കവര്‍ന്നിട്ടുണ്ട്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Iran Israel Conflict: ഇസ്രായേലിന് നേരെ ഇറാന്റെ വ്യോമാക്രമണം, യുദ്ധഭീതിയില്‍ പശ്ചിമേഷ്യ