Publish Date: Fri, 02 Sep 2022 (16:15 IST)
Updated Date: Fri, 02 Sep 2022 (16:22 IST)
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ വെന്നിക്കൊടി ചരുവിള പുത്തൻ വീട്ടിൽ മുശിട് എന്ന കബീർ (53), അഞ്ചുതെങ്ങു സ്വദേശി സമീർ (33), കൂട്ടിൽ വീട്ടിൽ നവാബ് (25), അഞ്ചു തെങ്ങു കൊച്ചിക്കാലം വീട്ടിൽ ശൈലയെന്ന സൈനുലാബ്ദീൻ (55) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വർഷം കോവിഡ് കാലത്ത് വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂട്ടത്തിലും കൊണ്ടുപോയാണ് വിദ്യാർത്ഥിനിയെ പ്രതികൾ പീഡിപ്പിച്ചത്. വീട്ടുകാരോട് പീഡന വിവരം പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
സ്‌കൂൾ തുറന്ന സമയത്ത് കുട്ടിയുടെ പെരുമാറ്റത്തിൽ കണ്ട മാറ്റം കണ്ട് സ്‌കൂൾ അധികൃതർ ചോദ്യം ചെയ്തപ്പോഴാണ് കൗൺസിലിംഗിലൂടെ കുട്ടി പീഡന വിവരം പറഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും അഞ്ചുതെങ് പോലീസ് സി.ഐ ചന്ദ്രദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടുകയുമായിരുന്നു.