Publish Date: Mon, 03 Aug 2020 (21:40 IST)
Updated Date: Mon, 03 Aug 2020 (21:43 IST)
കാസർകോട് ഒരു കുടുംബത്തിലെ 4 പേരെ വെട്ടിക്കൊന്നു. മഞ്ചേശ്വരം ബായാറിലാണ് ഒരു കുടുംബത്തിലെ നാലുപേരെ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
മൂന്ന് പുരുഷന്മാരും ഒരു സ്‌ത്രീയുമാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ ബാബു, വിത്തൽ, സദാശിവൻ, ദേവകി എന്നിവരാണ് മരിച്ചത്. ഇവരുടെ സഹോദരി ലക്ഷ്മിയുടെ മകനായ ഉദയനാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഉദയന്റെ ഓടി രക്ഷപ്പെട്ടു. ഉദയന് മാനസികപ്രശ്നങ്ങൾ ഉള്ളതായാണ് വിവരം.