Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം: കാർ കത്തിനശിച്ചു

തിരുവനന്തപുരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം: കാർ കത്തിനശിച്ചു
, ബുധന്‍, 27 ജനുവരി 2021 (07:42 IST)
തിരുവനന്തപുരം: ദേശീയപാതയിൽ കല്ലമ്പലം തോട്ടയ്ക്കാട് ഭാഗത്തുവച്ച് കാറും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയൊടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരികയായിരുന്ന കാറും, കൊല്ലത്തേയ്ക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന മൂന്നുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. കൊല്ലം ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ കാർ കത്തിനശിയ്കുകയും ചെയ്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമെ അപകട കാരണം വ്യക്തമാകു എന്ന് പൊലീസ് പറയുന്നു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ല: സംഘർഷത്തിൽ അസ്വാഭാവികതയെന്ന് കർഷകർ