Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യം കിട്ടാത്തതില്‍ മനം‌നൊന്ത് കേരളത്തില്‍ 5 പേര്‍ ആത്‌മഹത്യ ചെയ്‌തു, കുട്ടി മരിച്ചെന്നുപറഞ്ഞ് കുഴിയെടുത്തയാളെ പൊലീസ് പിടികൂടി

മദ്യം കിട്ടാത്തതില്‍ മനം‌നൊന്ത് കേരളത്തില്‍ 5 പേര്‍ ആത്‌മഹത്യ ചെയ്‌തു, കുട്ടി മരിച്ചെന്നുപറഞ്ഞ് കുഴിയെടുത്തയാളെ പൊലീസ് പിടികൂടി

സുബിന്‍ ജോഷി

തിരുവനന്തപുരം , ശനി, 28 മാര്‍ച്ച് 2020 (18:58 IST)
മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടായ മാനസിക അസ്വാസ്ഥ്യങ്ങളുടെ ഫലമായി കേരളത്തില്‍ ആത്‌മഹത്യകള്‍ കൂടുന്നു. ഇതുവരെ അഞ്ചുപേര്‍ ആത്‌മഹത്യ ചെയ്തു. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു.
 
ഐ എസ് ആര്‍ ഒയിലെ മുന്‍ ജീവനക്കാരനായ കൊല്ലം ചവറ സ്വദേശി ബിജു വിശ്വനാഥന്‍ (50) ആണ് ഒടുവില്‍ തൂങ്ങി മരിച്ചത്. കൊല്ലം ജില്ലയില്‍, മദ്യം ലഭിക്കാത്തതില്‍ മനം‌ നൊന്ത് ജീവനൊടുക്കുന്ന രണ്ടാമത്തെയാളാണ് ബിജു വിശ്വനാഥന്‍. കുണ്ടറ സ്വദേശി സുരേഷ് (38) കഴിഞ്ഞ ദിവസം ആത്‌മഹത്യ ചെയ്‌തിരുന്നു. 
 
കണ്ണൂര്‍ അഞ്ചരക്കട്ടി സ്വദേശി കെ സി വിജില്‍ (28), കരിമുള്‍ പെരിങ്ങാല ചായ്‌ക്കര സ്വദേശി മുരളി (44), കേച്ചേരി തൂവാനൂര്‍കുളങ്ങര സനോജ്(37) എന്നിവരും മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ആത്‌മഹത്യ ചെയ്‌തിരുന്നു.
 
അതിനിടെ മദ്യം ലഭിക്കാത്തതിനാല്‍ മാനസിക വിഭ്രാന്തി കാണിക്കുന്നവരുടെ എണ്ണവും സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരികയാണ്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് വിഭ്രാന്തി പ്രകടിപ്പിക്കുകയും പറമ്പില്‍ കുഴിയെടുക്കുകയും ചെയ്‌തു. ഒരു കുട്ടി മരിച്ചുകിടക്കുകയാണെന്നുപറഞ്ഞാണ് യുവാവ് പറമ്പില്‍ കുഴിയെടുത്തത്. തദ്ദേശവാസികള്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥാലത്തെത്തുകയും പിന്നീട് മരുന്നുകള്‍ നല്‍കി വീട്ടില്‍ കൊണ്ടുചെന്നാക്കുകയും ചെയ്‌‌തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 6 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, സമൂഹ വ്യാപനം ഉണ്ടായോ എന്ന് ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി